പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കാര്യവട്ടം എൽഎൻസിപിഇ വെലൊഡ്രമിൽ സമാപിച്ച സംസ്ഥാന ട്രാക് സൈക്ലിംഗ് ചാംപ്യൻഷിപ്പിൽ തിരുവനന്തപുരം ജില്ല 77 പോയിന്റോടെ ഓവറോൾ ചാന്പ്യന്മാരായി.
48 പോയന്റുമായി വയനാട് റണ്ണേഴ്സ് അപ്പ് ആയി. 34 പോയന്റുമായി കോട്ടയം മൂന്നാം സ്ഥാനത്തും 32 പോയന്റുമായി കോഴിക്കോട് നാലാം സ്ഥാനത്തുമെത്തി. ഓവറോൾ ചാന്പ്യന്മാക്ക് കേരള സൈക്ലിംഗ് അസോസിയേഷൻ പ്രസിഡന്റ് കോട്ടുകാൽ കൃഷ്ണകുമാർ ട്രോഫി സമ്മാനിച്ചു.
അണ്ടർ 14 ആണ്‍കുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരത്തിന്റെ എ.ആർ. അഭിനവ അണ്ടർ 18 പെണ്‍കുട്ടികളുടെ വിഭാഗത്തിൽ കോട്ടയത്തിന്റെ സേതുലക്ഷ്മി, അണ്ടർ 18 ആണ്‍കുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോടിന്റെ അഭിദേവ് കൃഷ്ണ, പുരുഷ എലൈറ്റ് വിഭാഗത്തിൽ പത്തനംതിട്ടയുടെ അദ്വൈത് ശങ്കർ, വനിത എലൈറ്റ് വിഭാഗത്തിൽ വയനാടിന്റെ നിയ സെബാസ്റ്റ്യൻ എന്നിവർ ഇരട്ട സ്വർണ നേട്ടത്തിന് ഉടമകളായി.
സംസ്ഥാന ചാന്പ്യൻഷിപ്പിൽ വിജയികളായവർ ഈ മാസം 30ന് റാഞ്ചിയിൽ നടക്കുന്ന ദേശീയ ട്രാക് സൈക്ലിംഗ് ചാന്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കും. കേരള സൈക്ലിംഗ് അസോസിയേഷൻ സെക്രട്ടറി കെ. വിനോദ് കുമാർ. ചെയർമാൻ എസ്.എസ്. സുധീഷ് കുമാർ, ട്രഷറർ ജി.എസ്. പത്മകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
Tags : Nattuvishesham DistrictNews DeepikaNews Track Cycling