ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിൽ പുൽപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് പ്രസംഗിക്കുന്നു.
പുൽപ്പള്ളി: ടൗണിൽ നവംബർ ഒന്നു മുതൽ ട്രാഫിക് പരിഷ്കരണം നടപ്പാക്കാൻ പഞ്ചായത്ത് ഹാളിൽ ചേർന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം തീരുമാനിച്ചു.
താഴെ കൊടുത്തിരിക്കുന്ന പ്രകാരമായിരിക്കും പരിഷ്കരണങ്ങൾ. താഴെയങ്ങാടി വേലിയന്പം റോഡിൽ ഓട്ടോ സ്റ്റാൻഡ് തത്സ്ഥിതി തുടരും. എകെടി മില്ല് മുതൽ ബീവറേജിന് മുൻവശം വരെ റോഡിന് ഇരുവശത്തും പാർക്കിംഗ് അനുവദനീയമല്ല.
പഴയ കെഎസ്ഇബി ഓഫിസ് റോഡ് മുതൽ മാർക്കറ്റ് അവസാനിക്കുന്നതു വരെ ടു വീലർ പാർക്കിംഗ്, മാർക്കറ്റ് അവസാനിക്കുന്നത് മുതൽ പർപ്പിൾ ഷോറൂം വരെ വഴിയോര കച്ചവടം, മെട്രോ ഇലക്ട്രിക്കൽസ് മുതൽ കദളിക്കാട്ട് മില്ല് വരെ ഫോർ വീലർ പാർക്കിംഗ്, വി.കെ. ലോട്ടറി മുതൽ പാലമൂല റോഡ് വരെ പ്രൈവറ്റ് ഫോർ വീലർ പാർക്കിംഗ്, പഴയ പഞ്ചായത്തിന് മുൻവശം റോഡിനു ഇടതുവശം ടൂറിസ്റ്റ് ടാക്സി പാർക്കിംഗ്, വിജയ എൽപി സ്കൂളിനു മുൻവശം പാർക്കിംഗ് പാടില്ല. ഇല്ലിക്കൽ ബേക്സ് മുൻവശം മുതൽ സീബ്രാ ലൈനിനു ശേഷം വിജയ സ്കൂൾ മുൻവശം വരെ റോഡിനു വലതുഭാഗം ടു വീലർ പാർക്കിംഗ്, കബനി ഓഡിറ്റോറിയം മുതൽ റെയിൻബോ കൂൾബാർ മുൻവശം വരെ ഓട്ടോ സ്റ്റാൻഡ്, ലാമിയ മുതൽ മിയാമിയ വരെ ലോക്കൽ ജീപ്പ് പാർക്കിംഗ്, ഫാഷൻ പാർക്ക് മുതൽ സന ഫാഷൻ വരെ പ്രൈവറ്റ് ഫോർ വീലർ പാർക്കിംഗ്, നക്ഷത്ര ടെക്സ്റ്റൈൽസ് മുതൽ നയൻസ് വരെ ടാക്സി ജീപ്പ് സ്റ്റാൻഡ് പാർക്കിംഗ്, കാലിക്കട്ട് വെജിറ്റബിൾസ് മുതൽ കേരള ബാങ്കിലേക്ക് പ്രവേശിക്കുന്ന റോഡ് വരെ ടു വീലർ പാർക്കിംഗ്, പഴശി ഫാർമസി മുതൽ ഹനുമാൻ കോവിൽ വരെ പാർക്കിംഗ് അനുവദനീയമല്ല. ചരക്ക് കയറ്റിറക്കങ്ങൾ അനുവദനീയമാണ്. സലാല മുതൽ കപ്പേള വരെ ഓട്ടോ സ്റ്റാൻഡ്, ഐശ്വര്യ ലോട്ടറി മുതൽ വാലുമ്മൽ ജ്വല്ലറി വരെ ഓട്ടോ സ്റ്റാൻഡ്, മാണിക്യം മെസ് മുതൽ അന്പലം റോഡ് വരെ ടു വീലർ പാർക്കിംഗ്, കെ.ആർ. ട്രേഡേഴ്സ് മുതൽ ജൻ ഔഷധി മുൻവശം വരെ ലോക്കൽ ടാക്സി ജീപ്പ് പാർക്കിംഗ്, ജൻ ഔഷധി മുതൽ ശ്രീലക്ഷ്മി മിൽസ് വരെ ടു വീലർ പാർക്കിംഗ്, ഹോട്ട്ബോക്സ് മുതൽ മനു ഫാൻസി വരെ പ്രൈവറ്റ് ഫോർ വീലർ പാർക്കിംഗ്, നിലവിലെ ഗുഡ്സ് ടാക്സി സ്റ്റാൻഡ് തുടരും, ഗുഡ്സ് സ്റ്റൻഡിനു ശേഷം ഗ്രീൻവാലി റോഡിന് സമീപം ഫോർ വീലർ പാർക്കിംഗ്, ഗ്രീൻവാലി റോഡ് മുതൽ ലെക്സ് ഇൻ എതിർവശം വരെ ടിപ്പർ, ടെന്പോ, ട്രാക്ടർ പാർക്കിംഗ്, ലെക്സ് ഇൻ മുതൽ ഗുരുമന്ദിരം വരെ ടൂറിസ്റ്റ് ബസ്, ട്രാവലർ പാർക്കിംഗ്, ഗുരുമന്ദിരത്തിന് ശേഷം സ്വകാര്യ ബസ് പാർക്കിംഗ്. പുൽപ്പള്ളി-മാനന്തവാടി റോഡ്, മരിയജംഗ്ഷൻ-ചുണ്ടക്കൊല്ലി റോഡിൽ ഓട്ടോ പാർക്കിംഗ് (മൂന്ന് ഓട്ടോ മാത്രം), മരിയ ജംഗ്ഷൻ മുതൽ മരിയ ഹോട്ടൽ എൻട്രൻസ് വരെ സ്വകാര്യ വാഹനങ്ങളുടെ പാർക്കിംഗ് അനുവദനീയമല്ല. സന്തോഷ് ഹോട്ടൽ മുതൽ മുസ്തഫ തട്ടുകട വരെ സ്വകാര്യ വാഹന പാർക്കിംഗ് (15 മിനിറ്റ്), അനശ്വര ജംഗ്ഷൻ ബസ് സ്റ്റോപ് ടൗണ് പള്ളിയുടെ സമീപത്തേക്ക് മാറ്റി, അനശ്വര ജംഗ്ഷൻ മുതൽ ആനപ്പാറ റോഡിൽ വിക്ടറി ഹാർഡ്വേയർ വരെ ഓട്ടോ സ്റ്റാൻഡ്, ആനപ്പാറ റോഡിലെ ഗുഡ്സ് ഓട്ടോ സ്റ്റാൻഡ് തൽസ്ഥിതി തുടരും. ഓട് ഗോഡൗണ് മുതൽ എ.എം. മോട്ടോർസ് വരെ പ്രൈവറ്റ് ഫോർ വീലർ പാർക്കിംഗ്, വയനാട് വെജിറ്റബിൾസ് മുതൽ ഇടുകുഴി ബിൽഡിംഗ് വരെ ടു വീലർ പാർക്കിംഗ്, പുൽപ്പള്ളി-പെരിക്കല്ലൂർ റോഡ് കുന്നത്ത് ബിൽഡിംഗിന് മുൻവശം ബസ് സ്റ്റോപ്പ്, പ്രസ്റ്റിജിനു ശേഷം ടാക്സി സ്റ്റാൻഡ് (മൂന്ന് വാഹനം), ശ്രീഷ ആശുപത്രിയ്ക്ക് മുൻവശം ആശുപത്രിയിലേക്ക് വരുന്ന വാഹന പാർക്കിംഗ്, പൊലിസ് ക്വാട്ടേർസ് മുതൽ പഴയ ഹോസ്പിറ്റൽ മുൻവശം വരെ പ്രൈവറ്റ് ഫോർ വീലർ പാർക്കിംഗ്, പഴയ അശുപത്രിയുടെ മുൻവശം ആംബുലൻസ് പാർക്കിംഗ്.
Tags :