അടിയന്തര ജീവൻ രക്ഷാപരിശീലനം
കോഴിക്കോട്: കേരളത്തിൽ ആദ്യമായി സ്കൂളിലെ മുഴുവൻ അധ്യാപകരെയും ജീവനക്കാരെയും അത്യാഹിത ഘട്ടങ്ങളിൽ ഉപയോഗപ്രദമാകുന്ന അടിയന്തര ജീവൻ രക്ഷാ മാർഗങ്ങളിൽ പരിശീലനം പൂർത്തിയാക്കി വാദി ഹുസ്ന പബ്ലിക്ക് സ്കൂൾ. ആസ്റ്റർ മെഡ്സിറ്റിയും വിസ്ഡം ഫോര്ഫ്യൂച്ചർ ഇനിഷ്യേറ്റീവും സംയുക്തമായി സംഘടിപ്പിച്ച പരിശീലനത്തിലൂടെയാണ് സ്കൂളിലെ മുഴുവൻ സ്റ്റാഫിനെയും ഫസ്റ്റ് റെസ്പോൺഡർസ് ഓഫ് കേരള ആയി മാറ്റിയത്.