മലപ്പട്ടം പഞ്ചായത്തിലെ അടൂർകടവ് തൂക്കുപാലത്തിലേക്ക് പൊട്ടിവീണ മരം നീക്കംചെയ്ത് തടസം ഒഴിവാക്കിയപ്പോൾ.
പയ്യാവൂർ: മലപ്പട്ടം അടൂർ കടവ് തൂക്കുപാലത്തിലേക്കു സമീപത്തുള്ള മരം പൊട്ടി വീണതിനെ തുടർന്നുണ്ടായ തടസം മാറ്റിയതായി മലപ്പട്ടം പഞ്ചായത്ത് പ്രസിഡന്റ് പി.പി. ലക്ഷ്മണൻ അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റിനൊപ്പം വൈസ് പ്രസിഡന്റ് വാസന്തി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. സുലേഖ, പഞ്ചായത്ത് സ്ഥിരം സമിതി അംഗം അനീഷ് കുമാർ, വാർഡംഗം കെ.വി. ശാരദ എന്നിവർ സംഭവ സ്ഥലം സന്ദർശിച്ചു. അപകടസാധ്യത ഒഴിവാക്കുന്നതിനായി പ്രദേശവാസികളും യാത്രക്കാരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.