x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​റ്റി​ലും മ​ഴ​യി​ലും മ​രം ഒ​ടി​ഞ്ഞു​വീ​ണ് വൈ​ദ്യു​തി​പോ​സ്റ്റു​ക​ൾ ത​ക​ർ​ന്നു


Published: May 1, 2026 01:27 AM IST | Updated: May 1, 2026 01:27 AM IST

മു​ണ്ട​ക്ക​യം: ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും മു​ണ്ട​ക്ക​യം-​കൂ​ട്ടി​ക്ക​ൽ റോ​ഡി​ൽ ചെ​ളി​ക്കു​ഴി​ക്ക് സ​മീ​പം മ​രം ഒ​ടി​ഞ്ഞു​വീ​ണ് വൈ​ദ്യു​തി​പോ​സ്റ്റു​ക​ൾ ത​ക​ർ​ന്നു.

റോ​ഡി​ന്‍റെ വ​ശ​ത്തു​നി​ന്ന് തേ​ക്കു​മ​രം ഒ​ടി​ഞ്ഞ് വൈ​ദ്യു​തി​ലൈ​നി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും നി​ല​ച്ചു. മേ​ഖ​ല​യി​ലേ​ക്കു​ള്ള വൈ​ദ്യു​തി​ബ​ന്ധ​വും നി​ല​ച്ചു. കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​രും കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ​നി​ന്നു​ള്ള ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു. മേ​ഖ​ല​യി​ലേ​ക്കു​ള്ള വൈ​ദ്യു​തി​ബ​ന്ധം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്നു.

Tags : nattu vishesham Trees fell wind and rain

Recent News

Corehub Up