റോഡിലേക്ക് ചാഞ്ഞു നിൽക്കുന്ന ആഞ്ഞിലി മരം.
ഉദയനാപുരം: നേരേകടവ്- ഉദയനാപുരം റോഡിൽ ഗതാഗതത്തിന് തടസമായി റോഡിലേക്ക് ചാഞ്ഞു നിൽക്കുന്ന മരങ്ങൾ വെട്ടി നീക്കുന്നതിന് അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി. റോഡിലെ നേരേകടവിനും മാടവനയ്ക്കുമിടയിലായി ആഞ്ഞിലി, പുന്നമരങ്ങളാണ് ഗതാഗതത്തിന് തടസം സൃഷ്ടിക്കുന്നത്.
നേരേകടവ്- മാക്കേക്കടവ് പാലം തുറന്നതിനെത്തുടർന്ന് ഇതുവഴി വാഹന ഗതാഗതം പതിൻമടങ്ങായതോടെ പലപ്പോഴും മിനിട്ടുകളോളം നീളുന്ന ഗതാഗതകുരുക്കുണ്ട്. ലോറിയടക്കമുള്ള വാഹനങ്ങൾ റോഡിലേക്ക് ചാഞ്ഞു നിൽക്കുന്ന മരങ്ങളിൽ ഇടിച്ചാണ് പോകുന്നത്. ഗതാഗതത്തിന് തടസമാകുന്ന വൃക്ഷങ്ങൾ മുറിച്ചു ഗതാഗതം സുഗമമാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags :