x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ല​ക്ക​യ​റ്റം മ​റി​ക​ട​ക്കാ​ന്‍ ത്രി​വേ​ണി പ്ര​വ​ര്‍​ത്ത​നം സ​ഹാ​യി​ക്കും: മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ

വെബ് ഡെസ്ക്
Published: August 1, 2026 03:14 AM IST | Updated: August 1, 2026 03:14 AM IST

സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റ് ഉ​ദ്ഘാ​ട​നം മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ നി​ര്‍​വ​ഹി​ക്കു​ന്നു.

കൊ​ല്ലം: ന്യാ​യ​വി​ല​യ്ക്ക് ഉ​ത്പ​ന്ന​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ന്ന ക​ണ്‍​സ്യു​മ​ര്‍​ഫെ​ഡി​ന്‍റെ ത്രി​വേ​ണി സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​ന്‍റെ പ്ര​വ​ര്‍​ത്ത​നം വി​ല​ക്ക​യ​റ്റ​ത്തി​ല്‍ ബു​ദ്ധി​മു​ട്ടു​ന്ന സാ​ധാ​ര​ണ ജ​ന​ങ്ങ​ള്‍​ക്ക് ആ​ശ്വാ​സ​ക​ര​മാ​ണെ​ന്ന് മ​ന്ത്രി ബി​ന്ദു​ കൃ​ഷ്ണ.
അ​മ്മ​ച്ചി​വീ​ടി​നു സ​മീ​പം ത്രി​വേ​ണി സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​ന്റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ഓ​ണം ഉ​ള്‍​പ്പ​ടെ​യു​ള്ള വി​ശേ​ഷ അ​വ​സ​ര​ങ്ങ​ളി​ല്‍ 13 ഇ​നം ഉ​ത്പ​ന്ന​ങ്ങ​ള്‍ സ​ബ്സി​ഡി ഇ​ന​ത്തി​ല്‍ ല​ഭ്യ​മാ​ക്കു​ന്ന സം​വി​ധാ​നം വി​പു​ലീ​ക​രി​ക്ക​ണ​മെ​ന്ന് മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ക​ണ്‍​സ്യൂ​മ​ര്‍​ഫെ​ഡ് ഡ​യ​റ​ക്ട​ര്‍ ജി. ​ത്യാ​ഗ​രാ​ജ​ന്‍ അ​ധ്യ​ക്ഷ​നാ​യി. ആ​ദ്യ വി​ല്പ​ന മേ​യ​ര്‍ എ.​കെ. ഹ​ഫീ​സ് നി​ര്‍​വ​ഹി​ച്ചു.
ഡി​വി​ഷ​ന്‍ കൗ​ണ്‍​സി​ല​ര്‍ എം. ​ശ​ശി​ക​ല റാ​വു, മേ​ഖ​ല മാ​നേ​ജ​ര്‍ ഐ. ​ലൈ​ല​മോ​ള്‍, സ​ഹ​ക​ര​ണ ജോ​യി​ന്‍റ്് ര​ജി​സ്ട്രാ​ര്‍ ജ​ന​റ​ല്‍ ജെ. ​ശോ​ഭ​ന, ക​ണ്‍​സ്യു​മ​ര്‍​ഫെ​ഡ് ഓ​പ്പ​റേ​ഷ​ന്‍ മാ​നേ​ജ​ര്‍ ആ​ര്‍. ശ്യാം ​തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

 

Tags : Nattuvishesham Districtnews Triveni operations

Recent News

Corehub Up