x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് ബൈ​ക്ക് യാ​ത്രി​ക​ർ​ക്ക് പ​രി​ക്ക്


Published: August 17, 2026 07:05 AM IST | Updated: August 17, 2026 07:05 AM IST

കൂ​ത്താ​ട്ടു​കു​ളം : എം​സി റോ​ഡി​ൽ ക​രി​മ്പ​ന പാ​ല​ത്തി​ന് സ​മീ​പം വാ​ഹ​ന​ങ്ങ​ൾ ഒ​ന്നിനു​പു​റ​കെ ഒ​ന്നാ​യി കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് ബൈ​ക്ക് യാ​ത്രി​ക​ർ​ക്ക് പ​രി​ക്കേ​റ്റു.
കൂ​ത്താ​ട്ടു​കു​ളം സ്വ​ദേ​ശി​ക​ളാ​യ യാ​ത്ര​ക്കാ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ കൂ​ത്താ​ട്ടു​കു​ളം ദേ​വ​മാ​താ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.45 ആ​ണ് സം​ഭ​വം. കൂ​ത്താ​ട്ടു​കു​ളം ഭാ​ഗ​ത്തു​നി​ന്ന് മൂ​വാ​റ്റു​പു​ഴ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന വാ​ഹ​ന​ങ്ങ​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

മു​ന്പി​ൽ പോ​യ പി​ക്ക​പ്പ് ജീ​പ്പ് പെ​ട്ടെ​ന്ന് ബ്രേ​ക്ക് ചെ​യ്ത​തി​നെ തു​ട​ർ​ന്ന് തൊ​ട്ടു​പി​ന്നാ​ലെ എ​ത്തി​യ കാ​റു​ക​ൾ പ​ര​സ്പ​രം ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. കാ​റു​ക​ൾ​ക്ക് പി​ന്നി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് ഇ​തി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യാ​ണ് യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റ​ത്.

Tags : nattu vishesham Two bikers injured in vehicle

Recent News

Corehub Up