x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ര​ണ്ട് രോ​ഗി​ക​ളെ ല​ക്ഷ​ദ്വീ​പി​ൽ നി​ന്നും ചി​കിത്സയ്ക്കാ​യി എ​റ​ണാ​കു​ള​ത്തെത്തി​ച്ചു


Published: June 29, 2026 04:46 AM IST | Updated: June 29, 2026 04:46 AM IST

നെ​ടു​മ്പാ​ശേ​രി: അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ ര​ണ്ട് രോ​ഗി​ക​ളെ ല​ക്ഷ​ദ്വീ​പി​ൽ നി​ന്നും ചി​കിത്സയ്ക്കാ​യി എ​റ​ണാ​കു​ള​ത്ത് എ​ത്തി​ച്ചു. തീ​ര​സം​ര​ക്ഷ​ണ സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​ച്ചി അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി എ​റ​ണാ​കു​ള​ത്ത് എ​ത്തി​ച്ചാ​ണ് അ​ടി​യ​ന്ത​ര ചി​കി​ത്സ ല​ഭ്യ​മാ​ക്കി​യ​ത് .

തീ​ര​സം​ര​ക്ഷ​ണ സേ​ന ക​വ​ര​ത്തി ജി​ല്ലാ ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്‌​സും കൊ​ച്ചി​യി​ലെ കോ​സ്റ്റ് ഗാ​ർ​ഡ് എ​യ​ർ എ​ൻ​ക്ലേ​വും ല​ക്ഷ​ദ്വീ​പ് ഭ​ര​ണ​കൂ​ട​വു​മാ​യി ചേ​ർ​ന്നാ​ണ് രോ​ഗി​ക​ളെ ചി​കിത്സയ്​ക്കാ​യി കൊ​ച്ചി​യി​ൽ എ​ത്തി​ച്ച​ത്. ക​വ​ര​ത്തി, അ​ഗ​ത്തി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള അ​റു​പ​തും അ​റു​പ​ത്താ​റും വ​യ​സു​ള്ള​വ​രെ​യാ​ണ് അ​സു​ഖ ബാ​ധി​ത​രാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

മെ​ഡി​ക്ക​ൽ സ​ജ്ജീ​ക​ര​ണ​ങ്ങ​ളു​ള്ള കോ​സ്റ്റ് ഗാ​ർ​ഡി​ന്‍റെ ഡോ​ണി​യ​ർ വി​മാ​ന​ത്തി​ലാ​ണ് ഇ​രു​വ​രെ​യും ല​ക്ഷ​ദ്വീ​പി​ൽ നി​ന്നും കൊ​ച്ചി​യി​ൽ എ​ത്തി​ച്ച​ത്. ചി​ക്ത​സ​പൂ​ർ​ത്തീ​ക​രി​ച്ച് അ​സു​ഖം ഭേ​ദ​മാ​യ​തി​നു ശേ​ഷം ഇ​രു​വ​രും ല​ക്ഷ​ദ്വീ​പി​ലേ​ക്ക് മ​ട​ങ്ങും

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up