തിരുവമ്പാടി: കോടഞ്ചേരി - തിരുവമ്പാടി റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. ഇന്നലെ പുലർച്ചെ തിരുവമ്പാടിക്കടുത്ത് കറ്റ്യാടാണ് സംഭവം നടന്നത്. ബൈക്ക് യാത്രികൻ ആനയാംകുന്ന് സ്വദേശി ഷഫീർ (39), കാർ യാത്രികൻ കൊണ്ടോട്ടി മേലെഅങ്ങാടി സ്വദേശി ഹാഷിദ് (21) എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഈ റോഡിൽ വാഹനാപകടങ്ങൾ പരിവായിരിക്കുകയാണ്. കഴിഞ്ഞ ദിവസം കറ്റ്യാട് ഭാഗത്ത് തന്നെ ഓട്ടോ അപകടത്തിൽപ്പെട്ടിരുന്നു. വീതി കുറവും പൊടുന്നനെയുള്ള വളവും തിരുവും മൂലം അപകട സാധ്യത കൂടുതലാണ്.