x
ad
Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മികച്ച ബജറ്റെന്ന് യു​ഡി​എ​ഫ്; ജില്ലയെ അ​വ​ഗ​ണി​ച്ചെ​ന്ന് എ​ൽ​ഡി​എ​ഫ്


Published: June 20, 2026 04:19 AM IST | Updated: June 20, 2026 04:19 AM IST

പ​ത്ത​നം​തി​ട്ട: യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ആ​ദ്യ ബ​ജ​റ്റി​ൽ ത​ന്നെ ജി​ല്ല​യ്ക്കു നി​ര​വ​ധി പ​ദ്ധ​തി​ക​ൾ മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച​താ​യി യു​ഡി​എ​ഫ് എം​എ​ൽ​എ​മാ​ർ. ആ​റ​ന്മു​ള പ​ള്ളി​യോ​ട​ങ്ങ​ൾ​ക്കു​ള്ള ഗ്രാ​ന്‍റ് വ​ർ​ധ​ന​യും ആ​റ​ന്മു​ള ക​ണ്ണാ​ടി​യു​ടെ പൈ​തൃ​ക സം​ര​ക്ഷ​ണ​ത്തി​നു പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​തും മു​ഖ്യ​മ​ന്ത്രി​യു​ടെ ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ലു​ണ്ട്. ശ​ബ​രി​മ​ല ഉ​ൾ​പ്പെ​ടെ​യു​ള്ള ക്ഷേ​ത്ര​ങ്ങ​ളി​ൽ തി​രു​പ്പ​തി മോ​ഡ​ൽ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​മെ​ന്നും വി.​ഡി. സ​തീ​ശ​ൻ ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

റ​ബ​റി​ന്‍റെ താ​ങ്ങു​വി​ല 250 രൂ​പ​യാ​യി ഉ​യ​ർ​ത്തി​യ​താ​ണ് ജി​ല്ല​യി​ലെ ക​ർ​ഷ​ക​ർ​ക്കു​ള്ള പ്ര​ധാ​ന നേ​ട്ടം. വ​ന്യ​മൃ​ഗ​ശ​ല്യം നേ​രി​ടു​ന്ന മേ​ഖ​ല​ക​ളി​ൽ അ​വ​യെ നേ​രി​ടാ​ൻ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​തും ഫ​ണ്ട് നീ​ക്കി​വ​ച്ച​തും നേ​ട്ട​മാ​ണ്.

പ​ട്ട​യം വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​മെ​ന്ന ബ​ജ​റ്റ് പ്ര​ഖ്യാ​പ​ന​വും ജി​ല്ല​യ്ക്കു നേ​ട്ട​മാ​ണ്. നെ​ല്ല് ക​ർ​ഷ​ക​ർ​ക്ക് സം​ഭ​ര​ണ വി​ല വേ​ഗ​ത്തി​ൽ ല​ഭ്യ​മാ​ക്കാ​നു​ള്ള തീ​രു​മാ​ന​വും ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് ക്ഷേ​മ​പ​ദ്ധ​തി​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ​തും ആ ​മേ​ഖ​ല​യി​ൽ​പെ​ട്ട​വ​ർ​ക്ക് ആ​ശ്വാ​സ​മാ​യി.

റോ​ഡ്, കു​ടി​വെ​ള്ളം, വി​ദ്യാ​ഭ്യാ​സം തു​ട​ങ്ങി​യ മേ​ഖ​ല​യി​ലെ സ​ർ​ക്കാ​രി​ന്‍റെ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ജി​ല്ല​യ്ക്കു കൂ​ടി ഗു​ണ​ക​ര​മാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ജ​ല​സേ​ച​ന വ​കു​പ്പി​ന്‍റെ ഡാ​മു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ടൂ​റി​സം വി​ക​സ​നം പി​പി​പി മോ​ഡ​ലാ​ക്കു​മെ​ന്ന​ത് മ​ണി​യാ​റി​ൽ നി​ല​വി​ൽ ആ​സൂ​ത്ര​ണം ചെ​യ്ത പ​ദ്ധ​തി​ക്കു സ​ഹാ​യ​ക​ര​മാ​ണ്.

ആ​റ​ന്മു​ള​യെ ആ​ദ്യബ​ജ​റ്റി​ൽ ത​ന്നെ അ​ട​യാ​ള​പ്പെ​ടു​ത്തി: അ​ബി​ൻ വ​ർ​ക്കി

പ​ത്ത​നം​തി​ട്ട: യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ൽ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ അ​വ​ത​രി​പ്പി​ച്ച ആ​ദ്യ ബ​ജ​റ്റി​ൽ ആ​റ​ന്മു​ള​യ്ക്ക് ന​ല്ല ക​രു​ത​ൽ ല​ഭി​ച്ച​താ​യി അ​ബി​ൻ വ​ർ​ക്കി എം​എ​ൽ​എ. മ​ണ്ഡ​ല​ത്തി​ലെ നി​ര​വ​ധി പ​ദ്ധ​തി​ക​ൾ​ക്കാ​ണ് ബ​ജ​റ്റി​ൽ അ​നു​മ​തി ല​ഭി​ച്ച​ത്.

ആ​റ​ന്മു​ള ക​ണ്ണാ​ടി എ​സ്ക്ലൂ​സീ​വ് എ​ക്സി​ബി​ഷ​ൻ കം ​ട്ര​യി​നിം​ഗ് സെ​ന്‍റ​റി​നാ​യി ര​ണ്ടു കോ​ടി രൂ​പ ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ൽ പ്ര​ധാ​ന​മാ​യി എ​ടു​ത്തു​കാ​ട്ടി​യി​ട്ടു​ണ്ട്. പ​ത്ത​നം​തി​ട്ട മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ നി​ർ​മാ​ണ​ത്തി​ന് 12 കോ​ടി, തെ​ക്കേ​മ​ല - നാ​ര​ങ്ങാ​നം റോ​ഡി​ന് 5.75 കോ​ടി, പ്ര​ക്കാ​നം ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം ര​ണ്ടു കോ​ടി രൂ​പ, ഇ​ര​വി​പേ​രൂ​ർ- ന​ല്ലൂ​ർ - നെ​ല്ലാ​ട് റോ​ഡി​ന് മൂ​ന്നു കോ​ടി രൂ​പ എ​ന്നി​വ ബ​ജ​റ്റി​ൽ ഉ​ണ്ട്.

പ​ത്ത​നം​തി​ട്ട​യി​ൽ അ​ന്ത​ർ​ദേ​ശീ​യ സ്റ്റേ​ഡി​യം പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​നും ആ​ധു​നി​ക നി​ല​വാ​ര​മു​ള്ള ജി​ല്ലാ ജ​യി​ൽ പൂ​ർ​ത്തീ​ക​രി​ക്കാ​നും ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പ​ന​മു​ണ്ട്. ആ​റ​ന്മു​ള വ​ള്ളം​ക​ളി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന പ​ള്ളി​യോ​ട​ങ്ങ​ളു​ടെ ഗ്രാ​ന്‍റ് 10,000 രൂ​പ​യി​ൽ 15,000 രൂ​പ​യാ​ക്കി ഉ‍​യ​ർ​ത്തി മു​ഖ്യ​മ​ന്ത്രി ന​ട​ത്തി​യ പ്ര​ഖ്യാ​പ​നം ആ ​മേ​ഖ​ല​യോ​ടു​ള്ള ക​രു​ത​ലാ​ണ് പ്ര​ക​ട​മാ​ക്കു​ന്ന​ത്.

ആ​റ​ന്മു​ള​യെ അ​ട​യാ​ള​പ്പെ​ടു​ത്താ​നാ​യു​ള്ള പ​രി​ശ്ര​മ​മു​ണ്ടാ​കു​മെ​ന്ന് ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കി​യ വാ​ക്ക് പാ​ലി​ക്കു​ന്ന​തി​ന്‍റെ ആ​ദ്യ ചു​വ​ടു​വ​യ്പാ​ണി​തെ​ന്ന് അ​ബി​ൻ വ​ർ​ക്കി പ​റ​ഞ്ഞു.

തി​രു​വ​ല്ല പ​ബ്ലി​ക് സ്റ്റേ​ഡി​യം വി​ക​സ​നം സാ​ധ്യ​മാ​കും: വ​ർ​ഗീ​സ് മാ​മ്മ​ൻ

തി​രു​വ​ല്ല: തി​രു​വ​ല്ല പ​ബ്ലി​ക് സ്റ്റേ​ഡി​യം ന​വീ​ക​രി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള പ​ദ്ധ​തി​ക​ൾ​ക്ക് യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ക​ന്നി ബ​ജ​റ്റി​ൽ അ​നു​മ​തി ല​ഭി​ച്ച​താ​യി വ​ർ​ഗീ​സ് മാ​മ്മ​ൻ എം​എ​ൽ​എ. തി​രു​വ​ല്ല​യി​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ കോം​പ്ല​ക്സ്, മ​ല്ല​പ്പ​ള്ളി ഫ​യ​ർ സ്റ്റേ​ഷ​ൻ അ​ട​ക്കം മു​ന്നോ​ട്ടു​വ​ച്ച പ്ര​ധാ​ന നി​ർ​ദേ​ശ​ങ്ങ​ളെ​ല്ലാം മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​വ​യ്ക്ക് ആ​വ​ശ്യ​മാ​യ ഫ​ണ്ട് ബ​ജ​റ്റി​ൽ നീ​ക്കി​വ​ച്ചി​ട്ടു​ണ്ടെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു. വ​ർ​ഷ​ങ്ങ​ളാ​യി പൂ​ർ​ത്തീ​ക​രി​ക്കാ​തെ കി​ട​ന്ന പ​ല പ​ദ്ധ​തി​ക​ളും ഏ​റ്റെ​ടു​ത്ത് പൂ​ർ​ത്തീ​ക​രി​ക്കാ​നാ​കും.

തി​രു​വ​ല്ല- മ​ല്ല​പ്പ​ള്ളി ചേ​ല​ക്കൊ​മ്പ് റോ​ഡ്, മ​ല്ല​പ്പ​ള്ളി - ആ​നി​ക്കാ​ട് കോ​ട്ടാ​ങ്ങ​ൽ ശു​ദ്ധ​ജ​ല പ​ദ്ധ​തി എ​ന്നി​വ ഇ​തി​ലു​ൾ​പ്പെ​ടും. പു​ളി​ക്കീ​ഴ് പ​മ്പാ റി​വ​ർ ഫാ​ക്ട​റി ഇ​ൻ​ഡ​സ്ട്രി​യ​ൽ ഐ​ടി പാ​ർ​ക്ക് തി​രു​വ​ല്ല സ​ബ്ട്ര​ഷ​റി​ക്ക് പു​തി​യ കെ​ട്ടി​ടം, മ​ല്ല​പ്പ​ള്ളി കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റേ​ഷ​ൻ നി​ർ​മാ​ണം എ​ന്നി​വ​യും ബ​ജ​റ്റി​ലു​ൾ​പ്പെ​ട്ടു.

തി​രു​വ​ല്ല - ക​ട​പ്ര പ​ന്നാ​യി തേ​വേ​രി റോ​ഡ്, കോ​ൺ​കോ​ർ​ഡ് മു​ട്ടാ​ർ പാ​ലം, തി​രു​വ​ല്ല ഇ​രു​വ​ള്ളി​പ്രതോ​ട് ഷ​ട്ട​ർ, ക​ട​പ്ര - വീ​യ​പു​രം ലി​ങ്ക് ഹൈ​വേ അ​വ​സാ​ന ഘ​ട്ടം, കോ​ല​റ​യാ​ർ പു​ന​രു​ജ്ജീ​വ​നം. വ​ട്ട​ടി - തോ​ട്ട​ടി റോ​ഡ്, തി​രു​വ​ല്ല - ക​ട​പ്ര - ക​ണ്ട​ങ്കാ​ളി റോ​ഡ്, .മ​ല്ല​പ്പ​ള്ളി ഗ​വ​ർ​ൺ​മെ​ന്‍റ് ആ​ശു​പ​ത്രി മാ​രി​ക്ക​ൽ - കൊ​ച്ചു​പ​റ​ന്പി​ൽ റോ​ഡ്, ക​ല്ലൂ​പ്പാ​റ ഐ​എ​ച്ച്ആ​ർ​ഡി കോ​ള​ജ് സ്റ്റേ​ഡി​യം,

തി​രു​വ​ല്ല നി​ര​ണം ഡ​ക്ക് ഫാം ​ആ​ലും​തു​രു​ത്തി ഇ​ര​മ​ല്ലി​ക്ക​ര റോ​ഡ്, ആ​നി​ക്കാ​ട് - തേ​ല​മ​ൺ - പു​ല്ലു​കു​ത്തി - കു​ള​ത്തൂ​ർ വ​ഴി റോ​ഡ്, നെ​ടു​ന്പ്രം - നീ​രേ​റ്റു​പു​റം വെ​ള്ള​പ്പൊ​ക്ക നി​വാ​ര​ണ പ്ര​വൃ​ത്തി​ക​ൾ, കു​റ്റ​പ്പു​ഴ പി​എ​ച്ച് സെ​ന്‍റ​ർ കെ​ട്ടി​ടം, നി​ര​ണം കൃ​ഷി​ഭ​വ​ൻ കെ​ട്ടി​ടം, തോ​ണ്ട​റ ഈ​ര​ടി​ച്ചി​റ റോ​ഡ് എ​ന്നി​വ ബ​ജ​റ്റി​ൽ ഇ​ടം നേ​ടി​യി​ട്ടു​ണ്ട്.

ദീ​ർ​ഘ വീ​ക്ഷ​ണ​ത്തോ​ടു കൂ​ടി കേ​ര​ള​ത്തി​നെ പു​തു​യു​ഗ​ത്തി​ലേ​ക്ക് ന​യി​ക്കു​ന്ന ദി​ശാ​ബോ​ധ​മു​ള്ള ബ​ജ​റ്റാ​ണ് മു​ഖ്യ​മ​ന്ത്രി വി. ​ഡി. സ​തീ​ശ​ൻ അ​വ​ത​രി​പ്പി​ച്ച​തെ​ന്നും തി​രു​വ​ല്ല​യെ അ​ദ്ദേ​ഹം ചേ​ർ​ത്തു​പി​ടി​ച്ച​തി​ൽ ന​ന്ദി​യു​ണ്ടെ​ന്നും വ​ർ​ഗീ​സ് മാ​മ്മ​ൻ പ​റ​ഞ്ഞു.

അ​ടൂ​രി​ൽ സ്റ്റേ​ഡി​യം, പ​ന്ത​ള​ത്ത് ബൈ​പാ​സ്: സി.​വി. ശാ​ന്ത​കു​മാ​ർ

അ​ടൂ​ർ: യു​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​വ​ത​രി​പ്പി​ച്ച പു​തി​യ ബ​ജ​റ്റി​ൽ അ​ടൂ​രി​ലെ സ്വ​പ്ന പ​ദ്ധ​തി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​യ​താ​യി സി.​വി. ശാ​ന്ത​കു​മാ​ർ എം​എ​ൽ​എ. പ​ന്ത​ളം ബൈ​പാ​സ്, പ​ന്ത​ളം ഫ​യ​ർ സ്റ്റേ​ഷ​ൻ, പ​ന്ത​ളം ചേ​രി​ക്ക​ൽ -പൂ​ഴി​ക്കാ​ട് ബ​ണ്ട് നി​ർ​മാ​ണം, അ​ടൂ​ർ സ്റ്റേ​ഡി​യം,അ​ടൂ​ർ ഗ​വ. ബോ​യ്സ്, ഗേ​ൾ​സ് സ്‌​കൂ​ളു​ക​ളു​ടെ വി​ക​സ​നം എ​ന്നി​വ ബ​ജ​റ്റി​ലു​ൾ​പ്പെ​ട്ടു. ക​ർ​ഷ​ക​ർ​ക്ക് ഏ​റെ ആ​ശ്വാ​സ​മാ​യി പ​റ​ക്കോ​ട് അ​ന​ന്ത​രാ​മ​പു​രം മാ​ർ​ക്ക​റ്റ് ന​വീ​ക​ര​ണം അ​ട​ക്കം ഒ​ട്ടേ​റെ പ​ദ്ധ​തി​ക​ൾ ഉ​ൾ​പ്പെ​ട്ട ബ​ജ​റ്റ് മ​ണ്ഡ​ല​ത്തി​ലെ വി​ക​സ​ന​ത്തി​ന് ആ​ക്കം കൂ​ട്ടു​മെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു. അ​ടൂ​ർ ന​ഗ​ര​സ​ഭ സ്റ്റേ​ഡി​യ​ത്തി​ന് ഒ​രു കോ​ടി രൂ​പ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.

പ​ന്ത​ളം ഫ​യ​ർ​സ്റ്റേ​ഷ​ൻ 70 ല​ക്ഷം,പ​ന്ത​ളം തെ​ക്കേ​ക്ക​ര ഇ​ല​ക്‌​ട്രി​ക്ക​ൽ സെ​ക്‌​ഷ​ൻ ഓ​ഫീ​സ് ഒ​രു കോ​ടി, വ​ട​ക്ക​ട​ത്തു​കാ​വ് ജി​വി​എ​ച്ച്എ​സ്എ​സ് കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് ഒ​രു കോ​ടി, അ​ടൂ​ർ ഫ​യ​ർ സ്റ്റേ​ഷ​ൻ ര​ണ്ടാം​ഘ​ട്ട​ത്തി​ന് ഒ​രു കോ​ടി, പ​ന്ത​ളം അ​മി​നി​റ്റി സെ​ന്‍റ​ർ ഒ​രു കോ​ടി, അ​ന​ന്ത​രാ​മ​പു​രം മാ​ർ​ക്ക​റ്റ് ന​വീ​ക​ര​ണം 80 ല​ക്ഷം, പൂ​ഴി​ക്കാ​ട് യു​പി​എ​സ് കെ​ട്ടി​ടം ഒ​രു കോ​ടി, അ​ടൂ​ർ ഗ​വ. ബോ​യ്സ്, ഗേ​ൾ​സ് സ്കൂ​ളു​ക​ൾ​ക്ക് ഒ​രു കോ​ടി വീ​തം, അ​ടൂ​ർ കെ​എ​സ്ആ​ർ​ടി​സി അ​മി​നി​റ്റി സെ​ന്‍റ​ർ ഒ​രു കോ​ടി,

പ​ന്ത​ളം സ​ബ് ര​ജി​സ്റ്റാ​ർ ഓ​ഫീ​സ് ഒ​രു കോ​ടി,ക​ല്ല​ട ഇ​റി​ഗേ​ഷ​ൻ ക​നാ​ൽ ന​വീ​ക​ര​ണം ഒ​രു​കോ​ടി, പ​ന്ത​ളം ബൈ​പാ​സ് ഒ​രു കോ​ടി, അ​ടൂ​ർ - പ​രു​ത്തി​പ്പാ​റ റോ​ഡി​ന് ഒ​രു കോ​ടി, കൊ​ടു​മ​ൺ - അ​ങ്ങാ​ടി​ക്ക​ൽ റോ​ഡ് ഒ​രു​കോ​ടി, ക​ട​മ്പ​നാ​ട് - ഏ​നാ​ത്ത് റോ​ഡ്, പ​ന്ത​ളം - ചേ​രി​ക്ക​ൽ - പൂ​ഴി​ക്കാ​ട് ബ​ണ്ട് നി​ർ​മാ​ണം ഒ​രു​കോ​ടി, പ​ട്ടം​ത​റ-​ഒ​റ്റ​ത്തേ​ക്ക് റോ​ഡ് ഒ​രു​കോ​ടി, അ​ടൂ​ർ - തു​മ്പ​മ​ൺ റോ​ഡ് ഒ​രു​കോ​ടി എ​ന്നി​ങ്ങ​നെ വി​വി​ധ പ​ദ്ധ​തി​ക​ൾ ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു.

റാ​ന്നി​യി​ൽ വ്യ​വ​സാ​യ പാ​ർ​ക്കി​ന് അ​ഞ്ച് കോ​ടി: പ​ഴ​കു​ളം മ​ധു

റാ​ന്നി: റാ​ന്നി​യു​ടെ വി​ക​സ​ന കു​തി​പ്പി​ന് സ​ഹാ​യ​മാ​കു​ന്ന വ്യ​വ​സാ​യ പാ​ർ​ക്കി​ന് ബ​ജ​റ്റി​ൽ അം​ഗീ​കാ​രം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി അ​ഞ്ച് കോ​ടി രൂ​പ വ​ക​കൊ​ള്ളി​ച്ച​താ​യും പ​ഴ​കു​ളം മ​ധു എം​എ​ൽ​എ. ക​ന്നി ബ​ജ​റ്റി​ൽ ത​ന്നെ പു​തി​യ വ്യ​വ​സാ​യ പാ​ർ​ക്ക്, നാ​ടി​ന്‍റെ മു​ഖ​ച്ഛാ​യ മാ​റ്റു​ന്ന ഒ​രു സ്വ​പ്ന പ​ദ്ധ​തി​യാ​യി​രി​ക്കു​മെ​ന്ന് പ​ഴ​കു​ളം മ​ധു​പ​റ​ഞ്ഞു. പൊ​തു സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ പി​പി​പി മാ​തൃ​ക​യി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ 100 കോ​ടി ധ​ന​സ​ഹാ​യം കൂ​ടി നേ​ടി എ​ടു​ക്കാ​ൻ സാ​ധി​ച്ചാ​ൽ ഈ ​വ്യ​വ​സാ​യ പാ​ർ​ക്ക് സം​സ്ഥാ​ന​ത്തി​ന് ത​ന്നെ മാ​തൃ​ക​യാ​യി മാ​റും. നേ​രി​ട്ടും അ​ല്ലാ​തെ​യും പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് തൊ​ഴി​ല​വ​സ​ര​ങ്ങ​ളാ​ണ് ഇ​തി​ലൂ​ടെ റാ​ന്നി​യി​ലെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും കേ​ര​ള​ത്തി​നാ​കെ​യും ഉ​ണ്ടാ​കാ​ൻ പോ​കു​ന്ന​ത്. റാ​ന്നി​യു​ടെ വി​ക​സ​ന സ്വ​പ്ന​ങ്ങ​ൾ​ക്ക് ചി​റ​കേ​കു​ന്ന പ​ദ്ധ​തി ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ മു​ഖ്യ​മ​ന്ത്രി​ക്കും സ​ർ​ക്കാ​രി​നും പ​ഴ​കു​ളം മ​ധു ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

റ​ബ​റി​ന് താ​ങ്ങു​വി​ല 250 ആ​ക്കി വ​ർ​ധി​പ്പി​ച്ച​ത് റാ​ന്നി​യി​ലെ ക​ർ​ഷ​ക​ർ​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​കും.​റാ​ന്നി,ആ​റ​ന്മു​ള മ​ണ്ഡ​ല​ങ്ങ​ളി​ലെ പ​ള്ളി​യോ​ട സം​ഘ​ങ്ങ​ൾ​ക്ക് ഗ്രാ​ന്‍റ് വ​ർ​ധി​പ്പി​ച്ച​തും ത​ങ്ങ​ളു​ടെ കൂ​ട്ടാ​യ ശ്ര​മ​ഫ​ല​മാ​ണ്.

റാ​ന്നി - ഇ​ട്ടി​യ​പ്പാ​റ ബ​സ് സ്റ്റാ​ൻ​ഡി​ൽ കം​ഫ​ർ​ട്ട് സ്റ്റേ​ഷ​നും ലൈ​ബ്ര​റി ആ​ൻ​ഡ് റീ​ഡിം​ഗ്
റൂ​മി​നും ര​ണ്ട് കോ​ടി രൂ​പ, വ​ട​ശേ​രി​ക്ക​ര​യി​ൽ പി​ൽ​ഗ്രിം സെ​ന്റ​റി​ന് ര​ണ്ട് കോ​ടി, വ​ട​ശേ​രി​ക്ക​ര ബ​സ് സ്റ്റാ​ൻ​ഡി​ന് ഒ​രു കോ​ടി രൂ​പ, ത​പോ​വ​ൻ ടൂ​റി​സം പ​ദ്ധ​തി​ക്ക് ഒ​രു കോ​ടി രൂ​പ, റാ​ന്നി ടൂ​റി​സം സ​ർ​ക്യൂ​ട്ട് ര​ണ്ട് കോ​ടി രൂ​പ, അ​യി​രൂ​രി​ൽ ന​ഴ്സിം​ഗ് കോ​ള​ജ് വി​ക​സ​നം, പ​ള്ളി​യോ​ട ക​ട​വു​ക​ൾ, റോ​ഡു​ക​ൾ എ​ന്നി​വ​യു​ടെ വി​ക​സ​നം അ​ട​ക്കം 150 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ൾ മ​ണ്ഡ​ല​ത്തി​നു ല​ഭി​ക്കു​മെ​ന്ന് പ​ഴ​കു​ളം മ​ധു പ​റ​ഞ്ഞു.‌

ബ​ജ​റ്റ് നി​രാ​ശ​ാജ​ന​ക​മെ​ന്ന്  കെ.​യു. ജ​നീ​ഷ് കു​മാ​ർ

കോ​ന്നി: മു​ഖ്യ​മ​ന്ത്രി വി ​ഡി സ​തീ​ശ​ൻ അ​വ​ത​രി​പ്പി​ച്ച സം​സ്ഥാ​ന ബ​ജ​റ്റ് പ​ത്ത​നം​തി​ട്ട ജി​ല്ല​യെ സം​ബ​ന്ധി​ച്ച് തീ​ർ​ത്തും നി​രാ​ശാ​ജ​ന​ക​മാ​ണെ​ന്ന് കെ.​യു.​ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ. ക​ഴി​ഞ്ഞ 10 വ​ർ​ഷ​മാ​യി ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കു​മ്പോ​ൾ ജി​ല്ല​യ്ക്ക് ല​ഭി​ച്ചി​രു​ന്ന വ​മ്പ​ൻ പ​ദ്ധ​തി​ക​ൾ ഒ​ന്നും ത​ന്നെ ഇ​ക്കു​റി​യി​ല്ല. ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം, ടൂ​റി​സം, പൊ​തു​മ​രാ​മ​ത്ത്, കു​ടി​വെ​ള്ളം പ​ദ്ധ​തി​ക​ളി​ൽ പ്ര​ധാ​ന​പ്പെ​ട്ട ഒ​ന്നു​പോ​ലും പ​ത്ത​നം​തി​ട്ട ജി​ല്ല​യ്ക്കി​ല്ല. സം​സ്ഥാ​ന മ​ന്ത്രി​സ​ഭ രൂ​പീ​ക​രി​ച്ച​പ്പോ​ൾ ജി​ല്ല​യ്ക്ക് മ​ന്ത്രി​മാ​രെ ല​ഭി​ക്കാ​തി​രു​ന്ന​ത് പോ​ലെ ഒ​രു പു​തി​യ പ്ര​ധാ​ന പ​ദ്ധ​തി​ക​ളി​ലും ജി​ല്ല അ​വ​ഗ​ണി​ക്ക​പ്പെ​ട്ടു.

കി​ഫ്‌​ബി പ്ര​വൃ​ത്തി​ക​ളാ​യ കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജ്, ജി​ല്ലാ സ്റ്റേ​ഡി​യം, സം​സ്ഥാ​ന​പാ​ത, ബൈ​പാ​സ‌ു​ക​ൾ, പ​ത്ത​നം​തി​ട്ട ഫ്ലൈ ​ഓ​വ​ർ, കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി, റാ​ന്നി പാ​ലം, പ്ലാ​പ്പ​ള്ളി - അ​ച്ച​ൻ​കോ​വി​ൽ മ​ല​യോ​ര ഹൈ​വേ , അ​ടൂ​ർ ഇ​ര​ട്ട​പ്പാ​ലം തു​ട​ങ്ങി​യ​വ​യെ​ക്കു​റി​ച്ച് ബ​ജ​റ്റി​ൽ ഒ​ന്നും പ​റ​യു​ന്നി​ല്ല.

യു​ഡി​എ​ഫി​ന് നാ​ല് എം​എ​ൽ​എ​മാ​ർ ഉ​ണ്ടാ​യി​ട്ടും പ​ത്ത​നം​തി​ട്ട ജി​ല്ല​യ്ക്ക് അ​ഭി​മാ​നി​ക്കാ​വു​ന്ന ഒ​രു പ​ദ്ധ​തി​യും നേ​ടി​യെ​ടു​ക്കാ​ൻ ആ​യി​ല്ല. മു​ൻ സ​ർ​ക്കാ​ർ ബ​ജ​റ്റി​ൽ ടോ​ക്ക​ൺ പ്രൊ​വി​ഷ​ൻ വ​ച്ച് പ്ര​ഖ്യാ​പി​ച്ച വ​ള്ളി​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഷോ​പ്പിം​ഗ് കോം​പ്ല​ക്സ്, കോ​ന്നി മാ​ർ​ക്ക​റ്റ് ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് എ​ന്നി​വ​യ്ക്കാ​യി തു​ക നീ​ക്കി​വ​യ്ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രു​ന്നു എ​ങ്കി​ലും അ​നു​വ​ദി​ച്ചി​ല്ല. വ​ള്ളി​ക്കോ​ട് ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ന്‍റെ എ​സ്റ്റി​മേ​റ്റ്, പ്ലാ​ൻ, ഡി​സൈ​ൻ എ​ന്നി​വ​യെ​ല്ലാം പൊ​തു​മ​രാ​മ​ത്ത് കെ​ട്ടി​ട വി​ഭാ​ഗം ത​യാ​റാ​ക്കി സ​മ​ർ​പ്പി​ച്ചി​രു​ന്നു. പു​തി​യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ പേ​രു പോ​ലും ബ​ജ​റ്റി​ലു​ണ്ടാ​യി​ല്ല.

ചി​റ്റാ​ർ ജി​ല്ലാ സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യു​ടെ തു​ട​ർ വി​ക​സ​ന​ത്തി​നാ​യി പ​ദ്ധ​തി സ​മ​ർ​പ്പി​ച്ചി​രു​ന്നു​വെ​ങ്കി​ലും പ​രി​ഗ​ണി​ച്ചി​ല്ല. മു​ൻ ബ​ജ​റ്റി​ൽ പ​രാ​മ​ർ​ശി​ച്ച കു​മ്മ​ണ്ണൂ​ർ ആ​ന പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ത്തി​ന് തു​ട​ർ​ന​ട​പ​ടി​യും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താ​ണ്. മ​ണ്ഡ​ല​ത്തി​ന്‍റെ വ​ന അ​തി​ർ​ത്തി​ക​ളി​ൽ സോ​ളാ​ർ ഫെ​ൻ​സിം​ഗ് സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി സ​മ​ർ​പ്പി​ച്ചി​രു​ന്നെ​ങ്കി​ലും പ​രി​ഗ​ണി​ച്ചി​ല്ലെ​ന്ന് ജ​നീ​ഷ് കു​മാ​ർ കു​റ്റ​പ്പെ​ടു​ത്തി.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up