തെന്മല : പരാപ്പാർ അണക്കെട്ടിൽ അഴുകിയ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്നലെ രാവിലെയോടെയാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്നു കെഐപി അധികൃതർ കുളത്തൂപ്പുഴ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹം കാണാതായ തമിഴനാട് സ്വദേശിയുടെതാണെന്ന് പോലീസ് സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.
അഞ്ച് ദിവസം മുമ്പ് തെൻമലയിൽ എത്തിയ തിരുനൽവേലി സ്വദേശി ഉലകമണി ( 25 ) എന്ന യുവാവിന്റെ ബാഗും അധാർ കാർഡ് ഉൾപ്പടെയുള്ള രേഖകളും ഡാമി ന്റെ ടോപ്പിൽ നിന്നും കണ്ടെത്തിയിരുന്നു. ഇയാളുടെ ബന്ധുക്കളുമായി പോലീസ് ബന്ധപ്പെടുകയും ജോലി തേടി ഉലകമണി കേരളത്തിലേക്ക് എത്തിയിരുന്നതായി ബന്ധുക്കൾ മൊഴി നൽകിയിരുന്നു. ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമേ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുകയുള്ളൂ എന്ന് പോലീസ് അറിയിച്ചു.
Tags : nattu vishesham Unidentified body found