ചമ്പക്കുളം: പാറേൽ മരിയൻ തീർഥാടന കേന്ദ്രത്തിൽ ചമ്പക്കുളം, പുളിങ്കുന്ന്, എടത്വ, ആലപ്പുഴ, മുഹമ്മ എന്നീ കുട്ടനാട് മേഖലയിൽനിന്ന് എത്തുന്ന തീർഥാടകരെ തിരികെ കൊണ്ടുപോകുവാനെത്തുന്ന ചെറിയ വാഹനങ്ങൾ എസ്വിഡി ഗ്രൗണ്ടിൽ പാർക്ക് ചെയ്യേണ്ടതാണ്.
വിശുദ്ധ കുർബാനയ്ക്കുശേഷം തീർഥാടകർ എസ്വിഡി സെമിനാരിയിൽചെന്ന് വാഹനത്തിൽ കയറി മുന്തിരിക്കവല, കുരിശുംമൂട്, മടുക്കംമൂട്, കൊടിനാട്ടുകുന്ന്, ഫാത്തിമാപുരം, ബൈപാസ് വഴി പെരുന്ന ജംഗ്ഷനിലൂടെയോ ളായിക്കാട് വഴിയോ തിരികെ പോകേണ്ടതാണ്.
അതുപോലെ വലിയ വാഹനങ്ങൾ അരമനയുടെ ഗ്രൗണ്ടിലും ബൈപാസ് റോഡിലും എകെഎം സ്കൂളിന്റെ സമീപത്തും പാർക്ക് ചെയ്യാവുന്നതാണ്. മടങ്ങിപ്പോകുന്നതിന് അറിയിപ്പ് ലഭിച്ചതിനുശേഷം മേൽപ്പറഞ്ഞ വലിയ വാഹനങ്ങൾ സൗപർണിക ഫ്ലാറ്റ് മുതൽ കുരിശുംമൂട് വരെ റോഡിന്റെ ഇടതുവശം ചേർത്ത് നിർത്തുകയും ആളുകളെ കയറ്റി കുരിശുംമൂട്, തെങ്ങണ, കുന്നുംപുറം, ഫാത്തിമപുരം വഴി പെരുന്ന ജംഗ്ഷനിലൂടെയോ ളായിക്കാട് വഴിയോ തിരികെ പോകേണ്ടതാണ്.
Tags : Parel church nattuvisesham local news