x
ad
Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​ള്ളി​യാ​ർ സാം​സ്കാ​രി​കവേ​ദി ഉ​ദ്ഘാ​ട​നം ചെ​യ്തു


Published: November 19, 2026 11:44 PM IST | Updated: November 19, 2026 11:44 PM IST

വെ​ള്ളി​യാ​ർ സാം​സ്കാ​രി​ക വേ​ദി​യു​ടെ ഉ​ദ്ഘാ​ട​നം ആ​ല​ങ്കോ​ട് ലീ​ലാ​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ക്കു​ന്നു.

മേ​ലാ​റ്റൂ​ർ: മേ​ലാ​റ്റൂ​രി​ന്‍റെ സ​മ്പ​ന്ന​മാ​യ സാം​സ്കാ​രി​ക പൈ​തൃ​ക​ത്തെ​യും ക​ലാ-​സാ​ഹി​ത്യ പാ​ര​മ്പ​ര്യ​ത്തെ​യും കൂ​ടു​ത​ൽ പ​രി​പോ​ഷി​പ്പി​ക്കു​ക, നാ​ടി​ന്‍റെ സ​ർ​ഗാ​ത്മ​ക​മാ​യ കൂ​ട്ടാ​യ്മ​ക​ൾ​ക്ക് പു​തി​യ ദി​ശാ​ബോ​ധം ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ രൂ​പ​വ​ത്ക​രി​ക്കു​ന്ന വെ​ള്ളി​യാ​ർ സാം​സ്കാ​രി​ക വേ​ദി​യു​ടെ ഉ​ദ്ഘാ​ട​നം ക​വി​യും പ്ര​ഭാ​ഷ​ക​നു​മാ​യ ആ​ല​ങ്കോ​ട് ലീ​ലാ​കൃ​ഷ്ണ​ൻ നി​ർ​വ​ഹ​ച്ചു. യോ​ഗ​ത്തി​ൽ വ​ച്ച് അ​ദ്ദേ​ഹം സാം​സ്കാ​രി​ക​വേ​ദി​യു​ടെ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു.​

തു​ട​ർ​ന്ന് ഡോ.​ദേ​വി കൃ​ഷ്ണ​ന്‍റെ "അ​മ്മ മ​ല​യാ​ളം' വി.​കെ റൗ​ഫി​നും സ്വ​പ്ന ഷ​മീ​റി​ന്‍റെ " അ​വ​ൾ​ക്കും പ​റ​യാ​നു​ണ്ട് ഒ​രു​പാ​ട്' എ​ന്ന ക​വി​താ സ​മാ​ഹാ​ര​വും ഗി​ഫു മേ​ലാ​റ്റൂ​രി​ന്‍റെ ന​വ​ര​സ​ക​ഥ​ക​ളും പ്ര​ഫ. ഡോ.​എ​സ് സ​ഞ്ജ​യ്ക്ക് ന​ൽ​കി​യും പ്ര​കാ​ശ​നം ചെ​യ്തു. ആ​ദ​ര​ഭാ​ഷ​ണ​വും പു​സ്ത​ക പ​രി​ച​യ​വും പ്രൊ​ഫ. ഡോ. ​എ​സ്.​സ​ഞ്ജ​യ് ന​ട​ത്തി.

എ​ഴു​ത്തു​കാ​രാ​യ മേ​ലാ​റ്റൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ ,ഗി​ഫു മേ​ലാ​റ്റൂ​ർ, സി​നി​മാ സം​വി​ധാ​യ​ക​നാ​യ മേ​ലാ​റ്റൂ​ർ ര​വി​വ​ർ​മ്മ, പാ​ര​മ്പ​ര്യ ക​ലാ​കാ​ര​നാ​യ മേ​ലാ​റ്റൂ​ർ രാ​മ​കൃ​ഷ്ണ​ൻ എ​ന്നി​വ​രോ​ടൊ​പ്പം ഉ​ജ്വ​ല​ബാ​ല്യ​പു​ര​സ്കാ​രം നേ​ടി​യ കെ.​ ന​ന്ദ​ന​യെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. കെ. ​സു​ഗു​ണ പ്ര​കാ​ശ് സ്വാ​ഗ​ത​വും വി.​വി ദി​നേ​ശ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags : Velliyar Cultural Forum District News Local News Airport inaugurated inaugurated

Recent News

Corehub Up