x
ad
Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​ള്ളൂ​ർ​ക്കോ​ണം വ​ലി​യപ​ള്ളി പെ​രു​ന്നാ​ൾ ആ​രം​ഭി​ച്ചു

വെബ് ഡെസ്ക്
Published: September 21, 2026 02:43 AM IST | Updated: September 21, 2026 02:43 AM IST

വെ​ള്ളൂ​ർ​ക്കോ​ണം ലാ​സേ​ത്ത് മാ​താ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി (വെ​ള്ളൂ​ർ​ക്കോ​ണം വ​ലി​യ​പ​ള്ളി) യി​ലെ പെ​രു​ന്നാളി​ന് ഇ​ട​വ​ക വി​കാ​രി ഫാ. ​തോ​മ​സ് കു​ഴി​നാ​പ്പു​റ​ത്ത് കൊടിയേറ്റം നിർവഹിക്കുന്നു.

തി​രു​വ​ന​ന്ത​പു​രം: വെ​ള്ളൂ​ർ​ക്കോ​ണം ലാ​സേ​ത്ത് മാ​താ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി (വെ​ള്ളൂ​ർ​ക്കോ​ണം വ​ലി​യ​പ​ള്ളി) യി​ലെ പെ​രു​ന്നാ​ളി​ന് ഇ​ട​വ​ക വി​കാ​രി ഫാ. ​തോ​മ​സ് കു​ഴി​നാ​പ്പു​റ​ത്ത് കൊ​ടി​യേ​റ്റി. 27 വ​രെ ദി​വ​സ​വും വൈ​കു​ന്നേ​രം 5.30നു ​ജ​പ​മാ​ല, സ​ന്ധ്യാ​പ്രാ​ർ​ഥ​ന, നൊ​വേ​ന, വി​ശു​ദ്ധ​കു​ർ​ബാ​ന എ​ന്നി​വ​യു​ണ്ടാ​യി​രി​ക്കും.

ഫാ. ​ബി​ബി​ൻ ഡേ​വി​ഡ് ഒ​ഐ​സി, ഫാ. ​മാ​ത്യു ആ​ലു​മ്മൂ​ട്ടി​ൽ, ഫാ. ​മാ​ത്യു പ​റ​യ്ക്ക​ൽ ഒ​ഐ​സി, ഫാ. ​ജോ​ഷ്വാ കൊ​ച്ചു​വി​ള​യി​ൽ, ഫാ. ജോസഫ് കുളക്കുടിയിൽ തു​ട​ങ്ങി​യ​വ​ർ വി​ശു​ദ്ധ​കു​ർ​ബാ​ന​യ്ക്കു കാ​ർ​മി​ക​രാ​കും. 25ന് ​ഭ​ക്ത​ജ​ന സം​ഘ​ട​ന​ക​ളു​ടെ വാ​ർ​ഷി​ക​ത്തി​ൽ ജി​ല്ലാ വി​കാ​രി ഫാ. ​ഡോ. തോ​മ​സ് പ്ര​മോ​ദ് ഒ​ഐ​സി വി​ശി​ഷ്ടാ​തി​ഥി​യാ​കും. 26ന് ‌​ന​ട​ക്കു​ന്ന തി​രു​നാ​ൾ റാ​സ​യി​ൽ ഫാ. ​ഡാ​നി​യേ​ൽ ക​ല്ലി​ൽ ഒ​ഐ​സി സ​ന്ദേ​ശം ന​ൽ​കും.

പ​ള്ളി​യി​ൽ​നി​ന്നും ആ​രം​ഭി​ക്കു​ന്ന റാ​സ ക​ള​ത്ത​റ, വെ​ള്ളൂ​ർ​ക്കോ​ണം, ജെ​ടി​എ​സ് വ​ഴി തി​രി​കെ പ​ള്ളി​യി​ൽ സ​മാ​പി​ക്കും. 27ന് ​ആ​ഘോ​ഷ​മാ​യ പൊ​ന്തി​ഫി​ക്ക​ൽ കു​ർ​ബാ​ന​യ്ക്ക് തി​രു​വ​ന​ന്ത​പു​രം മേ​ജ​ർ അ​തി​രൂ​പ​ത സ​ഹ​മെ​ത്രാ​ൻ യൂ​ഹാ​ന്നോ​ൻ മാ​ർ അ​ല​ക്സി​യോ​സ് എ​പ്പി​സ്കോ​പ്പ കാ​ർ​മി​ക​നാ​കും. തു​ട​ർ​ന്ന് കൊ​ടി​യി​റ​ക്ക്, സ്നേ​ഹ​ഭോ​ജ​നം.

Tags : Nattuvishesham DistrictNews DeepikaNews Feast

Recent News

Corehub Up