x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ല​ജ​ന്യ​രോ​ഗ​ങ്ങ​ള്‍: ജാ​ഗ്ര​ത വേ​ണ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ്


Published: April 24, 2026 10:26 PM IST | Updated: April 24, 2026 10:26 PM IST

തൊ​ടു​പു​ഴ:  വേ​ന​ല്‍ ക​ന​ത്ത​തോ​ടെ  ജ​ല​ജ​ന്യ​രോ​ഗ​ങ്ങ​ളാ​യ വ​യ​റി​ള​ക്കം, മ​ഞ്ഞ​പ്പി​ത്തം എ​ന്നി​വ പ​ട​ര്‍​ന്നു​പി​ടി​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ജ​ന​ങ്ങ​ള്‍ അ​തീ​വ​ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. ക​ട​ക​ളി​ല്‍​നി​ന്നു  ശീ​ത​ള​പാ​നീ​യ​ങ്ങ​ളും ഭ​ക്ഷ​ണ​വും ക​ഴി​ക്കു​മ്പോ​ള്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധി​ക്ക​ണം. വ​യ​റി​ള​ക്ക രോ​ഗ​ങ്ങ​ള്‍, ഹെ​പ്പ​റ്റൈ​റ്റി​സ്-​എ എ​ന്നി​വ സാ​ധാ​ര​ണ കാ​ണ​പ്പെ​ടു​ന്ന ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ളാ​ണ്.

തൊ​ടു​പു​ഴ:  വേ​ന​ല്‍ ക​ന​ത്ത​തോ​ടെ  ജ​ല​ജ​ന്യ​രോ​ഗ​ങ്ങ​ളാ​യ വ​യ​റി​ള​ക്കം, മ​ഞ്ഞ​പ്പി​ത്തം എ​ന്നി​വ പ​ട​ര്‍​ന്നു​പി​ടി​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ജ​ന​ങ്ങ​ള്‍ അ​തീ​വ​ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. ക​ട​ക​ളി​ല്‍​നി​ന്നു  ശീ​ത​ള​പാ​നീ​യ​ങ്ങ​ളും ഭ​ക്ഷ​ണ​വും ക​ഴി​ക്കു​മ്പോ​ള്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധി​ക്ക​ണം. വ​യ​റി​ള​ക്ക രോ​ഗ​ങ്ങ​ള്‍, ഹെ​പ്പ​റ്റൈ​റ്റി​സ്-​എ എ​ന്നി​വ സാ​ധാ​ര​ണ കാ​ണ​പ്പെ​ടു​ന്ന ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ളാ​ണ്.

മ​ലി​ന​മാ​യ കു​ടി​വെ​ള്ള​ത്തി​ന്‍റെ ഉ​പ​യോ​ഗം, പ​ച്ച​വെ​ള്ളം കു​ടി​ക്കു​ന്ന ശീ​ലം, പു​റ​മേ​നി​ന്നു​ള്ള ഭ​ക്ഷ​ണ​ത്തി​ന്‍റെ​യും ശീ​ത​ള പാ​നീ​യ​ങ്ങ​ളു​ടെ​യും ഉ​പ​യോ​ഗം, ശീ​ത​ള പാ​നീ​യ​ങ്ങ​ളി​ലും മ​റ്റും വ്യാ​വ​സാ​യി​കാ​ടി​സ്ഥാ​ന​ത്തി​ല്‍ നി​ര്‍​മി​ക്കു​ന്ന ഐ​സി​ന്‍റെ ഉ​പ​യോ​ഗം, ശു​ചി​ത്വ​ക്കു​റ​വ് തുടങ്ങിയ വയാ​ണ് ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ള്‍​ക്ക് ക​ര​ണ​മാ​കു​ന്ന​ത്.  വി​വാ​ഹ​ങ്ങ​ള്‍​ക്കും മ​റ്റ് ച​ട​ങ്ങു​ക​ള്‍​ക്കും ന​ല്‍​കു​ന്ന വെ​ല്‍​ക്കം ഡ്രി​ങ്കു​ക​ളും തി​ള​പ്പി​ച്ച ചൂ​ടു വെ​ള്ള​ത്തോ​ടൊ​പ്പം പ​ച്ച​വെ​ള്ളം ചേ​ര്‍​ത്ത് ന​ല്‍​കു​ന്ന പ്ര​വ​ണ​ത​യും രോ​ഗ​നി​ര​ക്ക് വ​ര്‍​ധി​ക്കാ​ന്‍ കാ​ര​ണ​മാ​കു​ന്നു.

മ​ഞ്ഞ​പ്പി​ത്തം പ​ട​ര്‍​ന്നു​പി​ടി​ക്കാ​തി​രി​ക്കാ​ന്‍ വ്യ​ക്തി​ശു​ചി​ത്വം, ആ​ഹാ​ര ശു​ചി​ത്വം, കു​ടി​വെ​ള്ള ശു​ചി​ത്വം, പ​രി​സ​ര​ശു​ചി​ത്വം എ​ന്നി​വ ഉ​റ​പ്പാ​ക്കാ​ന്‍ പ്ര​ത്യേ​കം ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.  ക​ര​ളി​നെ ബാ​ധി​ക്കു​ന്ന രോ​ഗ​മാ​ണ് മ​ഞ്ഞ​പ്പി​ത്തം (വൈ​റ​ല്‍ ഹെ​പ്പ​റ്റൈ​റ്റി​സ്). ശ​രീ​ര​വേ​ദ​ന​യോ​ടു​കൂ​ടി​യ പ​നി, ത​ല​വേ​ദ​ന, ക്ഷീ​ണം, ഓ​ക്കാ​നം, ഛര്‍​ദി തു​ട​ങ്ങി​യ​വ​യാ​ണ് പ്രാ​രം​ഭ ല​ക്ഷ​ണ​ങ്ങ​ള്‍. പി​ന്നീ​ട് മൂ​ത്ര​ത്തി​ലും ക​ണ്ണി​നും ശ​രീ​ര​ത്തി​ലും മ​ഞ്ഞ​നി​റം പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു.

മ​ലി​ന​മാ​യ​തോ വേ​ണ്ട​ത്ര ശു​ദ്ധീ​ക​രി​ക്കാ​ത്ത​തോ ആ​യ ജ​ലം, മ​ലി​ന​മാ​യ ആ​ഹാ​രം, രോ​ഗി​യു​മാ​യു​ള്ള സ​മ്പ​ര്‍​ക്കം എ​ന്നി​വ വ​ഴി വ​ള​രെ​വേ​ഗം രോ​ഗം പ​ക​രും. രോ​ഗ​ബാ​ധി​ത​നാ​യ ഒ​രാ​ള്‍ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്ക് ഭ​ക്ഷ​ണം ത​യാ​റാ​ക്കു​മ്പോ​ഴും ആ​ഹാ​രം പ​ങ്കി​ട്ടു ക​ഴി​ക്കു​മ്പോ​ഴും സ​മ്പ​ര്‍​ക്കം പു​ല​ര്‍​ത്തു​മ്പോ​ഴും രോ​ഗം മ​റ്റു​ള്ള​വ​രി​ലേ​ക്ക് പ​ക​രു​ന്നു. രോ​ഗി​യെ ശു​ശ്രൂ​ഷി​ക്കു​ന്ന​വ​ര്‍ കൈ​ക​ള്‍ സോ​പ്പ് ഉ​പ​യോ​ഗി​ച്ച് വൃ​ത്തി​യാ​യി ക​ഴു​ക​ണം.

മ​ലി​ന​മാ​യ കൈ​ക​ളി​ലൂ​ടെ​യും മ​റ്റും രോ​ഗാ​ണു​ക്ക​ള്‍ വെ​ള്ള​ത്തി​ലും ഭ​ക്ഷ​ണ​ത്തി​ലും ക​ല​രു​ന്ന​തു​വ​ഴി രോ​ഗം പ​ക​രു​ന്നു. പ്ര​തി​രോ​ധ മാ​ര്‍​ഗ​ങ്ങ​ള്‍ തി​ള​പ്പി​ച്ചാ​റി​യ വെ​ള്ളം മാ​ത്രം കു​ടി​ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കു​ക. തി​ള​പ്പി​ച്ച​തും തി​ള​പ്പി​ക്കാ​ത്ത​തു​മാ​യ വെ​ള്ളം കൂ​ട്ടി​ക്ക​ല​ര്‍​ത്തി ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ക. ആ​ഹാ​രം പാ​കം ചെ​യ്യു​ന്ന​തി​നും വി​ള​മ്പു​ന്ന​തി​നും ക​ഴി​ക്കു​ന്ന​തി​നു മു​ന്‍​പും ശു​ചി​മു​റി ഉ​പ​യോ​ഗി​ച്ച ശേ​ഷ​വും, പു​റ​ത്തു​പോ​യി വ​ന്ന​തി​നു ശേ​ഷ​വും കൈ​ക​ള്‍ സോ​പ്പ് ഉ​പ​യോ​ഗ​ച്ച് ക​ഴു​കു​ക.കി​ണ​റി​ന് ചു​റ്റും വൃ​ത്തി​ഹീ​ന​മാ​യ രീ​തി​യി​ല്‍ വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കാ​തെ​യും  വെ​ള്ളം മ​ലി​ന​മാ​കാ​തെ​യും സൂ​ക്ഷി​ക്കു​ക.

കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ കി​ണ​ര്‍ വെ​ള്ളം ക്ലോ​റി​നേ​റ്റ് ചെ​യ്യു​ക.വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ പാ​ച​കം ചെ​യ്ത ആ​ഹാ​ര​സാ​ധ​ന​ങ്ങ​ളും ശീ​ത​ള​പാ​നീ​യ​ങ്ങ​ളും പ​ഴ​കി​യ​തും മ​ലി​ന​മാ​യ​തു​മാ​യ ആ​ഹാ​ര​വും ക​ഴി​ക്കാ​തി​രി​ക്കു​ക.  ഉ​പ​യോ​ഗ​തീ​യ​തി ക​ഴി​ഞ്ഞ പാ​ല്‍ മി​ല്‍​ക്ക് ഷേ​ക്കു​ക​ള്‍​ക്കാ​യി ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ക.പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ക​ഴു​കി​യ​ശേ​ഷം  ഉ​പ​യോ​ഗി​ക്കു​ക.

ആ​ഹാ​ര സാ​ധ​ന​ങ്ങ​ളും കു​ടി​വെ​ള്ള​വും അ​ട​ച്ചു സൂ​ക്ഷി​ക്കു​ക. തു​റ​സാ​യ സ്ഥ​ല​ത്ത് മ​ല​മൂ​ത്ര​വി​സ​ര്‍​ജ​നം ചെ​യ്യ​രു​ത്.വീ​ട്ടു പ​രി​സ​ര​ത്ത് ച​പ്പു​ച​വ​റു​ക​ള്‍ കു​ന്നു​കൂ​ടാ​തെ ശ്ര​ദ്ധി​ക്കു​ക. ഈ​ച്ച ശ​ല്യം ഒ​ഴി​വാ​ക്കു​ക.

Tags : Waterborne diseases nattuvishesham local news

Recent News

Corehub Up