x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​യ​നാ​ട് ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ്: മുസ്‌ലിം ലീഗ് മുഖ്യമന്ത്രിക്ക് നിവേദനം നൽകി

വെബ് ഡെസ്ക്
Published: November 5, 2026 01:00 AM IST | Updated: November 5, 2026 01:00 AM IST

​മു​സ്‌​ലിം ലീ​ഗ് പ്ര​തി​നി​ധി​ക​ള്‍ ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന് നി​വേ​ദ​നം ന​ല്‍​കു​ന്നു

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട് ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്‍റെ സ്ഥി​ര നി​ര്‍​മാ​ണ വി​ഷ​യ​ത്തി​ല്‍ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി മു​സ്‌​ലിം ലീ​ഗ് ജി​ല്ലാ നേ​തൃ​ത്വം.

മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് സ്ഥി​ര നി​ര്‍​മാ​ണം മ​ട​ക്കി​മ​ല​യി​ല്‍ ച​ന്ദ്ര​പ്ര​ഭാ ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ് സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ക്കാ​ന്‍ സ​ന്ന​ദ്ധ​മാ​യ ഭൂ​മി​യി​ല്‍ ന​ട​ത്തു​ന്ന​തി​ന് പാ​ര്‍​ട്ടി ജി​ല്ലാ നേ​തൃ​ത്വം മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍, ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന്‍, വ്യ​വ​സാ​യ-​ഐ​ടി മ​ന്ത്രി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എ​ന്നി​വ​രെ തി​രു​വ​ന​ന്ത​പു​ര​ത്ത് സ​ന്ദ​ര്‍​ശി​ച്ച് നി​വേ​ദ​നം ന​ല്‍​കി.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​കെ. അ​ഹ​മ്മ​ദ് ഹാ​ജി, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടി. ​മു​ഹ​മ്മ​ദ്, നേ​താ​ക്ക​ളാ​യ റ​സാ​ഖ് ക​ല്‍​പ്പ​റ്റ, എം. ​മു​ഹ​മ്മ​ദ് ബ​ഷീ​ര്‍, കെ. ​ഹാ​രി​സ്, സ​ലീം മേ​മ​ന, എം.​എ. അ​സൈ​നാ​ര്‍, സി.​കെ. ഹാ​രി​ഫ്, ടി. ​അ​വ​റാ​ന്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന​താ​യി​രു​ന്നു നി​വേ​ദ​ക​സം​ഘം.

ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് ജി​ല്ല​യി​ല്‍ ല​ഭ്യ​മാ​യ​തി​ല്‍ ഏ​റ്റ​വും യോ​ജി​ച്ച​ത് മ​ട​ക്കി​മ​ല​യി​ലെ ഭൂ​മി​യാ​ണെ​ന്ന് നി​വേ​ദ​ന​ത്തി​ല്‍ പ​റ​യു​ന്നു. 2012ലെ ​ബ​ജ​റ്റി​ല്‍ അ​നു​വ​ദി​ച്ച മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് ച​ന്ദ്ര​പ്ര​ഭാ ട്ര​സ്റ്റ് സൗ​ജ​ന്യ​മാ​യി വി​ട്ടു​ന​ല്‍​കി​യ ഭൂ​മി സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ത്ത​താ​ണ്. ഇ​വി​ടെ നി​ര്‍​മാ​ണം ന​ട​ത്തു​ന്ന​തി​ന് മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍​ചാ​ണ്ടി ശി​ലാ​സ്ഥാ​പ​ന​വും ന​ട​ത്തി. എ​ന്നാ​ല്‍ പി​ന്നീ​ട് വ​ന്ന ഇ​ട​തു​സ​ര്‍​ക്കാ​ര്‍ മ​ട​ക്കി​മ​ല മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ​ദ്ധ​തി അ​ട്ടി​മ​റി​ച്ചു. ഇ​ട​തു​ഭ​ര​ണ​കാ​ല​ത്ത് മെ​ഡി​ക്ക​ല്‍ കോ​ള​ജ് നി​ര്‍​മാ​ണ​ത്തി​ന് സ്ഥ​ലം ക​ണ്ടെ​ത്തു​ന്ന​തി​ന് ന​ട​ത്തി​യ നീ​ക്ക​ങ്ങ​ള്‍ ഫ​ല​പ്രാ​പ്തി​യി​ല്‍ എ​ത്തി​യി​ല്ല. ഭ​ര​ണ​ത്തി​ലേ​റി​യ ആ​ദ്യ അ​ഞ്ചു​വ​ര്‍​ഷം മ​ട​ക്കി​മ​ല​യി​ലെ ഭൂ​മി അ​വ​ഗ​ണി​ച്ച് വേ​റേ ഭൂ​മി അ​ന്വേ​ഷി​ച്ചും മേ​പ്പാ​ടി​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഏ​റ്റെ​ടു​ക്കാ​ന്‍ ച​ര്‍​ച്ച ന​ട​ത്തി​യും സ​മ​യം ക​ള​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത​തോ​ടെ മാ​ന​ന്ത​വാ​ടി ജി​ല്ലാ ആ​ശു​പ​ത്രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യാ​യി ഉ​യ​ര്‍​ത്തി.

മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​വ​ശ്യ​ത്തി​ന് ഭൂ​മി ക​ണ്ടെ​ത്തു​ന്ന​തി​ല്‍ എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ കു​റ്റ​ക​ര​മാ​യ നി​സം​ഗ​ത​യാ​ണ് പു​ല​ര്‍​ത്തി​യ​ത്. മാ​ന​ന്ത​വാ​ടി​യി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്ര​ഖ്യാ​പി​ച്ച് പ്രാ​ദേ​ശി​ക വി​കാ​ര​മു​യ​ര്‍​ത്തി എം​എ​ല്‍​എ സീ​റ്റ് നി​ല​നി​ര്‍​ത്തു​ക എ​ന്ന​തി​ല്‍ ക​വി​ഞ്ഞ ഒ​രു ആ​ത്മാ​ര്‍​ഥ​ത​യും ഇ​ട​തു​സ​ര്‍​ക്കാ​ര്‍ കാ​ണി​ച്ചി​ല്ല.

ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്‌​റു​വി​ന്‍റെ കൂ​ടെ രാ​ഷ്‌​ട്രീ​യ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ ജി​ന​ച​ന്ദ്ര​ന്‍റെ പേ​രി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി ത​റ​ക്ക​ല്ലി​ട്ട ഭൂ​മി​യി​ല്‍​ത്ത​ന്നെ ഉ​യ​ര​ണം. ഇ​ത് സ​ഫ​ലീ​ക​രി​ക്കു​ന്ന​തി​നൊ​പ്പം മാ​ന​ന്ത​വാ​ടി​യി​ല്‍ സൂ​പ്പ​ര്‍ സ്‌​പെ​ഷ്യാ​ലി​റ്റി ആ​ശു​പ​ത്രി യാ​ഥാ​ര്‍​ഥ്യ​മാ​ക്കു​ക​യും ബ​ത്തേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി ജി​ല്ലാ ആ​ശു​പ​ത്രി​യാ​യി ഉ​യ​ര്‍​ത്തു​ക​യും വേ​ണം. ഇ​തു​വ​ഴി ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ ജ​ന​ങ്ങ​ള്‍​ക്കും മി​ക​ച്ച ചി​കി​ത്സ ഉ​റ​പ്പാ​ക്കാ​ന്‍ ക​ഴി​യും.

വാ​ഹ​ന​പാ​ക​ട​ങ്ങ​ളി​ല്‍ ഗു​രു​ത​ര പ​രി​ക്കേ​ല്‍​ക്കു​ന്ന​വ​ര്‍, പാ​മ്പ് ക​ടി​യേ​റ്റും മ​റ്റും വി​ഷ​ബാ​ധ​യേ​ല്‍​ക്കു​ന്ന​വ​ര്‍, തീ​പ്പൊ​ള്ള​ലേ​ല്‍​ക്കു​ന്ന​വ​ര്‍, ഹൃ​ദ്രോ​ഗ​ബാ​ധി​ത​ര്‍ തു​ട​ങ്ങി​വ​ര്‍​ക്ക് ജി​ല്ല​യി​ലെ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ ഇ​നി​യും മ​തി​യാ​യ ചി​കി​ത്സ ല​ഭ്യ​മ​ല്ല.

ജി​ല്ല​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍​നി​ന്ന് വ​ര്‍​ഷം പ​തി​ന​യ്യാ​യി​ര​ത്തി​ല​ധി​കം രോ​ഗി​ക​ള്‍ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്ക് എ​ത്തു​ന്നു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്. ഏ​ക​ദേ​ശം ഇ​ത്ര​യും രോ​ഗി​ക​ള്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ​യും ആ​ശ്ര​യി​ക്കു​ന്നു​ണ്ട്. ഈ ​രോ​ഗി​ക​ളി​ല്‍ കു​റേ പേ​ര്‍​ക്കെ​ങ്കി​ലും യ​ഥാ​സ​മ​യം ചി​കി​ത്സ കി​ട്ടാ​ത്ത​തി​ന്‍റെ പേ​രി​ല്‍ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങേ​ണ്ടി​യും വ​രു​ന്നു​ണ്ട്. മ​ട​ക്കി​മ​ല​യി​ലെ മെ​ഡി​ക്ക​ല്‍ കോ​ള​ജ്, മാ​ന​ന്ത​വാ​ടി​യി​ലെ സൂ​പ്പ​ര്‍ സ്‌​പെ​ഷ്യാ​ലി​റ്റി ആ​ശു​പ​ത്രി, ബ​ത്തേ​രി​യി​ലെ ജി​ല്ലാ ആ​ശു​പ​ത്രി എ​ന്നി​വ യാ​ഥാ​ര്‍​ഥ്യ​മാ​വു​ന്ന​തോ​ടെ ചി​കി​ത്സ കി​ട്ടാ​തെ വ​യ​നാ​ട്ടു​കാ​ര്‍ വ​ഴി​യി​ല്‍ മ​രി​ക്കു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​കു​മെ​ന്നും നി​വേ​ദ​ന​ത്തി​ല്‍ പ​റ​യു​ന്നു.

Tags :

Recent News

Corehub Up