x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗു​രു-​ശി​ഷ്യ സൗ​ഹൃ​ദ​സം​ഗ​മ​മാ​യി വി​വാ​ഹ​വേ​ദി

വെബ് ഡെസ്ക്
Published: November 5, 2026 01:21 AM IST | Updated: November 5, 2026 01:21 AM IST

മു​ന്‍​കാ​ല അ​ധ്യാ​പ​ക​രും പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി​ക​ളും വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷം ഒ​ത്തു​ചേ​ര്‍​ന്ന​പ്പോ​ള്‍.

രാ​മ​പു​രം: പ​ന​ങ്ങാ​ങ്ങ​ര ഗ​വ​ണ്‍​മെ​ന്‍റ് യു​പി സ്‌​കൂ​ളി​ലെ റി​ട്ട​യേ​ര്‍​ഡ് അ​ധ്യാ​പി​ക റോ​സ്‌​നാ​ര​യു​ടെ മ​ക​ളു​ടെ വി​വാ​ഹച്ച​ട​ങ്ങ് പ​ഴ​യ​കാ​ല അ​ധ്യാ​പ​ക​രു​ടെ​യും പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യും ഹൃ​ദ്യ​മാ​യ സൗ​ഹൃ​ദ​സം​ഗ​മ​ത്തി​ന് വേ​ദി​യാ​യി.

പു​ണ​ര്‍​പ്പ യു​പി സ്‌​കൂ​ളി​ലെ​യും പ​ന​ങ്ങാ​ങ്ങ​ര ഗ​വ​ണ്‍​മെ​ന്‍റ്് യു​പി സ്‌​കൂ​ളി​ലെ​യും വി​വി​ധ കാ​ല​ഘ​ട്ട​ങ്ങ​ളി​ല്‍ പ​ഠി​ച്ച പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി​ക​ളും മു​ന്‍ അ​ധ്യാ​പ​ക​രു​മാ​ണ് വി​വാ​ഹ​വി​രു​ന്നി​ല്‍ ഒ​ത്തു​ചേ​ര്‍​ന്ന​ത്.

തി​രൂ​ര​ങ്ങാ​ടി പി​എ​സ്എം​ഒ കോ​ള​ജി​ലെ റി​ട്ട​യേ​ര്‍​ഡ് അ​ധ്യാ​പ​ക​നാ​യ പ്രൊ​ഫ പി. ​അ​ബ്ദു​ല്‍ അ​സീ​സി​ന്‍റെ ഭാ​ര്യ​യും പു​ണ​ര്‍​പ്പ യു​പി സ്‌​കൂ​ളി​ലെ മു​ന്‍ അ​ധ്യാ​പി​ക​യു​മാ​യ റോ​സ്‌​നാ​ര, പു​ണ​ര്‍​പ്പ​യി​ലെ പാ​ഞ്ചാ​ലി ടീ​ച്ച​ര്‍,ആ​യി​ശാ​ബി ടീ​ച്ച​ര്‍, പ​ന​ങ്ങാ​ങ്ങ​ര ഗ​വ​ണ്‍​മെ​​ന്‍റ് യു​പി സ്‌​കൂ​ളി​ലെ റി​ട്ട​യേ​ര്‍​ഡ് അ​ധ്യാ​പി​ക സ​ര​ള എ​ന്നി​വ​രു​ള്‍​പ്പെ​ടെ​യു​ള്ള അ​ധ്യാ​പ​ക​രും പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി​ക​ളും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത് ഓ​ര്‍​മ​ക​ള്‍ പു​തു​ക്കി. കാ​ലം എ​ത്ര പി​ന്നി​ട്ടാ​ലും അ​ധ്യാ​പ​ക​രും വി​ദ്യാ​ര്‍​ഥി​ക​ളും ത​മ്മി​ലു​ള്ള സ്നേ​ഹ​ബ​ന്ധം മാ​ഞ്ഞു​പോ​കി​ല്ലെ​ന്ന് ഇ​വ​ര്‍ പ​റ​ഞ്ഞു.

ക​ണ്ടു​മു​ട്ടി​യ പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ഴ​യ​കാ​ല ഓ​ര്‍​മ​ക​ളും വി​ശേ​ഷ​ങ്ങ​ളും പ​ങ്കു​വച്ചു. വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​ശേ​ഷ​മു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ല്‍ അ​ധ്യാ​പ​ക​രും വി​ദ്യാ​ര്‍​ഥി​ക​ളും ഒ​ന്നി​ച്ച് ഫോ​ട്ടോ​ക​ളെ​ടു​ത്തും സൗ​ഹൃ​ദം പു​തു​ക്കി​യു​മാ​ണ് മ​ട​ങ്ങി​യ​ത്. പ​ന​ങ്ങാ​ങ്ങ​ര രാ​മ​പു​രം പു​ണ​ര്‍​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സാ​ന്നി​ധ്യം സം​ഗ​മ​ത്തി​ന് വേ​റി​ട്ട അ​നു​ഭ​വ​മാ​യി.

Tags :

Recent News

Corehub Up