പ്രതി രമ്യയെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ രമ്യയുടെ കൈക്കുഞ്ഞിനെ കുണ്ടറ സ്റ്റേഷനിലെ സിപിഒ ശരണ്യ പരിചരിക്കുന്നു.
കുണ്ടറ: മുക്കുപണ്ടം പണയംവച്ച കേസില്‍ ചിതറയില്‍ അറസ്റ്റിലായ പ്രതി രമ്യയെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ രണ്ടു കുട്ടികളെയും കൂടെക്കൂട്ടേണ്ടിവന്നു. ഒരാള്‍ കൈക്കുഞ്ഞായിരുന്നു.
പ്രതിക്കൂട്ടില്‍ കയറാനായി നില്ക്കുമ്പോള് കുണ്ടറ സ്റ്റേഷനിലെ സിപിഒ ശരണ്യയെ കുഞ്ഞിനെ ഏല്പിച്ചു.
കുഞ്ഞിന്റെ കരച്ചില് മാറ്റാനായി താരാട്ടുപാടി സിപിഒ ശരണ്യ കോടതി വരാന്തയിലൂടെ നടന്നത് കണ്ട് നിന്നവരില്‍ കൗതുകമുണർത്തി.
Tags : Local News Nattuvishesham Kollam