x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ളം വി​ത​ര​ണം ചെ​യ്തു


Published: December 21, 2025 08:32 AM IST | Updated: December 21, 2025 08:32 AM IST

ചെ​റു​പു​ഴ: നാ​ളി​കേ​ര വി​ക​സ​ന ബോ​ർ​ഡി​ന്‍റെ സ​മ​ഗ്ര നാ​ളി​കേ​ര വി​ക​സ​ന പ​ദ്ധ​തി പ്ര​കാ​രം തി​രു​മേ​നി പ്ര​ദേ​ശ​ത്തെ തെ​ങ്ങ് ക​ർ​ഷ​ക​ർ​ക്ക് വ​ളം വി​ത​ര​ണം ചെ​യ്തു. തി​രു​മേ​നി നാ​ളി​കേ​ര ഉ​ത്പാ​ദ​ക സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന വ​ളം വി​ത​ര​ണം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം കെ.​കെ. ജോ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു.


ക്ല​സ്റ്റ​ർ ക​ൺ​വീ​ന​ർ പി.​എം. സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജോ​ളി സ​ണ്ണി പ​തി​യി​ൽ, പ്രി​ൻ​സ് വെ​ള്ള​ക്ക​ട, ജോ​സ് പൂ​വ​ത്തും​മൂ​ട്ടി​ൽ, കെ.​ഡി. പ്ര​വീ​ൺ, സം​ഘം വൈ​സ് പ്ര​സി​ഡ​ന്‍റ് ബേ​ബി നെ​ല്ലു​വേ​ലി​ൽ, ജോ​ർ​ജ് ഇ​ട്ടി​യ​പ്പാ​റ, സെ​ബാ​സ്റ്റ്യ​ൻ അ​ഞ്ച​നാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


തി​രു​മേ​നി നാ​ളി​കേ​ര ഉ​ത്പാ​ദ​ക സം​ഘ​ത്തി​ലെ 148 ക​ർ​ഷ​ക​ർ​ക്കാ​യി 10,52,798 രൂ​പ​യു​ടെ വ​ള​വ​മാ​ണ് വി​ത​ര​ണം ചെ​യ്ത​ത്

Tags : nattu vishashesham

Recent News

Corehub Up