കാഞ്ഞങ്ങാട്: കുടുംബവഴക്കിനിടെ ഭാര്യയെ വെട്ടിപ്പരിക്കേല്പിച്ച ശേഷം ഭർത്താവ് തൂങ്ങിമരിച്ചു. കാഞ്ഞങ്ങാട് കടപ്പുറം ഇല്യാസ് നഗറിലെ ഇബ്രാഹിം (62) ആണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ ഭാര്യ മറിയത്തെ (55) മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു പുലർച്ചെയോടെയായിരുന്നു സംഭവം.
മറിയത്തെ ആക്രമിച്ചതിനു ശേഷം വീട്ടിൽനിന്ന് ഇറങ്ങിപ്പോയ ഇബ്രാഹിമിനെ പിന്നീട് സമീപത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൊസ്ദുർഗ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
Tags : Wife stabbed family dispute husband hanging