x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ട്ടു​പ​ന്നികൾ കൃ​ഷി ന​ശി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: September 23, 2026 02:33 AM IST | Updated: September 23, 2026 02:33 AM IST

ച​മ​ൽ ചു​ണ്ട​ൻ​കു​ഴി​യി​ൽ കാ​ട്ടു​പ​ന്നി​ക​ൾ ന​ശി​പ്പി​ച്ച ക​പ്പ കൃ​ഷി.

ക​ട്ടി​പ്പാ​റ: ച​മ​ൽ ചു​ണ്ട​ൻ​കു​ഴി​യി​ൽ കാ​ട്ടു​പ​ന്നികൾ കൃ​ഷി ന​ശി​പ്പി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യാ​ണ് കാ​ട്ടു​പ​ന്നി​ക​ൾ കൂ​ട്ട​ത്തോ​ടെ​യെ​ത്തി കൃ​ഷി ന​ശി​പ്പി​ച്ച​ത്. ക​പ്പ, ചേ​മ്പ് തു​ട​ങ്ങി​യ കൃ​ഷി​ക​ളാ​ണ് ന​ശി​പ്പി​ച്ച​ത്.

രാ​ത്രി​യാ​യാ​ൽ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടു​പ​ന്നി​ക​ൾ കൂ​ട്ട​ത്തോ​ടെ​യെ​ത്തി ഇ​ട​വി​ള കൃ​ഷി​ക​ൾ ന​ശി​പ്പി​ക്കു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. തു​ട​ർ​ച്ച​യാ​യി നാ​ശ​ന​ഷ്ട​മു​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ർ​ഷ​ക​ർ ആ​ശ​ങ്ക​യി​ലാ​ണ്. കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷ​മാ​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഷൂ​ട്ട​ർ​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അ​ടി​യ​ന്ത​ര​മാ​യി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.

Tags : Nattuvishesham DistrictNews DeepikaNews destroyed

Recent News

Corehub Up