പാണത്തൂർ കല്ലപ്പള്ളി ദൊഡമനയിൽ കാട്ടാനയിറങ്ങിയുണ്ടായ കൃഷിനാശം.
പാണത്തൂർ: കല്ലപ്പള്ളി ദൊഡമനയിൽ കാട്ടാന ഇറങ്ങി വ്യാപക കൃഷിനാശം. സോളാർ വേലി തകർത്താണ് ആന കൃഷിയിടങ്ങളിലേക്ക് എത്തിയത്. കഴിഞ്ഞദിവസം രാത്രി മേഖലയിലെ ആറിലധികം പറമ്പുകളിലാണ് കാട്ടാനയെത്തി നാശം വിതച്ചത്. ദൊഡമനയിലെ അനിൽ, ധൻരാജ്, സുരേഷ്, ഗംഗാധരൻ, ജയരാമ, ചന്ദ്രശേഖര എന്നിവരുടെ കൃഷിയിടങ്ങളാണ് കൂടുതലായി നശിപ്പിച്ചത്.
പറമ്പുകളിലെ വാഴ, കവുങ്ങ്, തെങ്ങ്, ജാതിത്തൈ, കൊക്കോ, കാപ്പി തുടങ്ങിയ കൃഷികൾ വ്യാപകമായി നശിപ്പിച്ചു. മുന്പ് പ്രവർത്തിച്ചിരുന്ന സോളാർ വേലി അടുത്തിടെ പ്രവർത്തനരഹിതമായെന്നും ഇതു സമയോചിതമായി നന്നാക്കാൻ നടപടി സ്വീകരിക്കാത്തതാണ് കാട്ടാന കൃഷിയിടത്തിലിറങ്ങാൻ കാരണമായതെന്നും നാട്ടുകാർ പറഞ്ഞു. ഓരോ തവണയും വന്യമൃഗങ്ങളെത്തി നാശനഷ്ടം വിതയ്ക്കുന്പോളും പരിശോധന നടത്തി തിരിച്ചുപോകുന്നതല്ലാതെ ശാശ്വതപരിഹാരം ഉണ്ടാക്കാൻ വനംവകുപ്പിന്റെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നും കർഷകർ ആരോപിക്കുന്നു.
Tags : Wild elephant destroys farmland after breaking through solar fence NattuVishesham DistricteNews