x
ad
Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ട്ട​പ്പാ​ലത്ത് കാ​ട്ടാ​ന കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​ത് പ​തി​വാ​കു​ന്നു

വെബ് ഡെസ്ക്
Published: October 20, 2026 06:28 AM IST | Updated: October 20, 2026 06:28 AM IST

ഓ​ട്ട​പ്പാ​ല​ത്തെ വേ​ങ്ങ​ത്താ​നം ജോ​യി​യു​ടെ വാ​ഴ​കൃ​ഷി കാ​ട്ടാ​ന​ക​ൾ ന​ശി​പ്പി​ച്ച നി​ല​യി​ൽ.

കൂ​രാ​ച്ചു​ണ്ട്: കാ​ട്ടാ​ന​ക​ളു​ടെ ശ​ല്യം മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്തി​ലെ നാ​ല്, അ​ഞ്ച് വാ​ർ​ഡു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ഓ​ട്ട​പ്പാ​ലം മേ​ഖ​ല​യി​ലെ നി​വാ​സി​ക​ൾ ഭീ​തി​യി​ൽ.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ കാ​ട്ടാ​ന​ക​ൾ ഓ​ട്ട​പ്പാ​ലം മേ​ഖ​ല​യി​ലെ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ക​യ​റു​ക​യും ഇ​വി​ടെ താ​മ​സി​ക്കു​ന്ന ക​ർ​ഷ​ക​രാ​യ ഇ​ടി​യാ​പ്പാ​റ ജോ​സ്, വേ​ങ്ങ​ത്താ​നം ജോ​യി, മ​രോ​ട്ടി​ക്കു​ഴി ജോ​യി എ​ന്നി​വ​രു​ടെ വീ​ടി​ന് മു​റ്റ​ത്ത് വ​രെ വ്യാ​പ​ക​മാ​യി കൃ​ഷി​നാ​ശം വി​ത​യ്ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ സം​ഘ​ടി​ച്ച് കാ​ട്ടാ​ന​ക​ളെ തു​ര​ത്തി​യെ​ങ്കി​ലും വീ​ണ്ടും അ​ർ​ദ്ധ​രാ​ത്രി​യോ​ടെ കാ​ട്ടാ​ന​ക​ൾ എ​ത്തു​ക​യും കൃ​ഷി ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു.​വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പി​ന്നീ​ട് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി.

മാ​സ​ങ്ങ​ളാ​യി കാ​ട്ടാ​ന​ക​ൾ നി​ര​വ​ധി ക​ർ​ഷ​ക​രു​ടെ കാ​ർ​ഷി​ക വി​ള​ക​ൾ ത​ക​ർ​ക്കു​ക​യും ജ​ന​ങ്ങ​ളു​ടെ ജീ​വ​ന് ഭീ​ഷ​ണി​ഉ​യ​ര്‍​ത്തു​ക​യും ചെ​യ്യു​ന്നു​ണ്ട്.​ഈ വി​ഷ​യ​ത്തി​ൽ പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യി എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​നം വ​കു​പ്പ്, ജ​ല​സേ​ച​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രു​ടെ അ​ടി​യ​ന്ത​ര യോ​ഗം ഒ​രാ​ഴ്ച മു​മ്പ് വി​ളി​ച്ചു​ചേ​ർ​ക്കു​ക​യും ചെ​യ്തി​രു​ന്നു. കാ​ട്ടാ​ന​ക​ൾ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​ത് ജ​ല​സേ​ച​ന വ​കു​പ്പി​ന്‍റെ റി​സ​ർ​വോ​യ​റി​ലൂ​ടെ​യാ​ണ്. കാ​ട്ടാ​ന​ക​ളെ പ്ര​തി​രോ​ധി​ക്കാ​ൻ സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചി​ട്ടു​ള്ള സൗ​ര തൂ​ക്കു​വേ​ലി പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത് വ​രെ കാ​ട്ടാ​ന​ക​ളെ തു​ര​ത്താ​ൻ വ​നം വ​കു​പ്പ് ആ​ർ​ആ​ർ​ടി സം​ഘ​ത്തെ കൂ​രാ​ച്ചു​ണ്ടി​ൽ ക്യാ​മ്പ് ചെ​യ്തു പ്ര​ദേ​ശ​ത്ത് പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്ന​തി​ന് തീ​രു​മാ​നി​ച്ചി​രു​ന്നു.​

എ​ന്നാ​ൽ യാ​തൊ​രു ന​ട​പ​ടി​യു​മാ​യി​ല്ലെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ​രാ​തി. ഇ​തു​മൂ​ലം കൃ​ഷി​യി​ട​ത്തി​ൽ തൊ​ഴി​ലു​ക​ൾ ചെ​യ്യാ​നോ ടാ​പ്പിം​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​വ​ർ​ത്തി​ക​ളി​ൽ ഏ​ർ​പ്പെ​ടാ​നോ ഭ​യ​പ്പെ​ടു​ക​യാ​ണ്. ഇ​തി​ന് പ​രി​ഹാ​രം കാ​ണാ​ത്ത പ​ക്ഷം പ്ര​ത്യ​ക്ഷ സ​മ​ര​ങ്ങ​ളു​മാ​യി രം​ഗ​ത്തി​റ​ങ്ങാ​നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ തീ​രു​മാ​നം.

Tags :

Recent News

Corehub Up