ഓറോട്ടിക്കാനത്ത് ജനവാസമേഖലയ്ക്കു സമീപമെത്തിയ കാട്ടാനകൾ.
കോളിച്ചാൽ: പ്രാന്തർകാവ് ഓറോട്ടിക്കാനം ഭാഗത്ത് കാട്ടാനകളിറങ്ങി. ഇന്നലെ രാവിലെയാണ് മൂന്ന് ആനകളടങ്ങിയ സംഘത്തെ കണ്ടതെന്ന് നാട്ടുകാർ പറഞ്ഞു. ജനവാസ മേഖലയ്ക്ക് തൊട്ടടുത്താണ് ഇവ നിലയുറപ്പിച്ചിരുന്നത്. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
നാട്ടുകാരുടെ സഹായത്തോടെ പടക്കം പൊട്ടിച്ച് ആനകളെ കാടുകയറ്റിയെങ്കിലും രാത്രിയോടെ ഇവ വീണ്ടും തിരിച്ചെത്തുമെന്നാണ് നാട്ടുകാരുടെ ആശങ്ക. വനാതിർത്തിയിൽ കാടുമുടി കിടക്കുന്ന സ്വകാര്യ വ്യക്തിയുടെ സ്ഥലമാണ് ആനകൾ താവളമാക്കുന്നതെന്ന് ഇവർ പറയുന്നു.
\
വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പുചെയ്ത് സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട്.
Tags : Wild elephants Nattuvishesham District News