കടുത്തുരുത്തി: വനിതാ സ്പോര്‍ട്സ് അക്കാദമിയിലെ താരങ്ങളും കോച്ചും മന്ത്രി മോന്‍സ് ജോസഫിനെ കണ്ട് നിവേദനം നല്കി. ആപ്പാഞ്ചിറയില്‍ മന്ത്രിയുടെ വസതിയിലെത്തിയാണ് സംഘം മന്ത്രിയെ കണ്ടത്.
അക്കാദമിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങളും താരങ്ങളുടെ പരിശീലനത്തായുള്ള മെച്ചപ്പെട്ട സൗകര്യങ്ങളും ഉള്‍പ്പെടെയുള്ള ആവശ്യങ്ങളാണ് ഇവര്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ആവശ്യമായ സഹായങ്ങള്‍ മന്ത്രി ഉറപ്പ് നല്‍കിയതായി ഇവര്‍ പറഞ്ഞു.
Tags : nattu vishesham Academy submits application Minister