ഗുരുവായൂർ ക്ഷേത്രം ചുറ്റമ്പല വിളക്കുമാടത്തിലെ ദാരുശിൽപങ്ങൾ പിച്ചള പൊതിഞ്ഞതിന്റെ സമർപ്പണം ക്ഷേത്രംതന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ദീപം തെളിയിച്ച് നി
ഗുരുവായൂർ: ക്ഷേത്രം ചുറ്റമ്പല വിളക്കുമാടത്തിലെ ദാരുശില്പങ്ങൾ പിച്ചള തകിട് പൊതിഞ്ഞ് സമർപ്പിച്ചു. ഭക്തനായ ഡി. ഗണേഷ് 8.5 ലക്ഷത്തോളം രൂപ ചെലവഴിച്ച് വഴിപാടായാണ് പിച്ചള പൊതിഞ്ഞ് സമർപ്പിച്ചത്. ഇന്നലെ രാവിലെ പ്രവൃത്തിയുടെ സമർപ്പണം നടത്തി. ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ദീപം തെളിയിച്ച് സമർപ്പണം നിർവഹിച്ചു. പ്രവൃത്തി വഴിപാടായി സമർപ്പിച്ച ഡി. ഗണേഷിന് ചടങ്ങിൽ ദേവസ്വത്തിന്റെ ഉപഹാരം സമ്മാനിച്ചു.
ക്ഷേത്രം ഡിഎ എം. രാധ, മരാമത്ത് എക്സി. എൻജിനീയർ എം.കെ. അശോക് കുമാർ, ഹെൽത്ത് സൂപ്പർവൈസർ ഡോ. എം.എൻ. രാജീവ് തുടങ്ങിയവർ സംബന്ധിച്ചു. 546 കിലോ ഗ്രാം പിച്ചള ഉപയോഗിച്ച് ശില്പി എളവള്ളി നന്ദനാണ് പ്രവൃത്തി നിർവഹിച്ചത്.
Tags :