കൊല്ലം: അഞ്ചലിൽ ബാറിൽ യുവാവിന് ക്രൂരമർദനമേറ്റു. സംഭവത്തിൽ മൂന്ന് പേരെ അഞ്ചൽ പൊലിസ് അറസ്റ്റ് ചെയ്തു.
ആർഒ ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന ബാറിൽ വെച്ചാണ് യുവാവിന് മർദനറ്റേത്. അഞ്ചൽ ആലഞ്ചേരി പുളിഞ്ചി മുക്കിൽ വേങ്ങ വിള വീട്ടിൽ അമ്പാടി എന്ന് അറിയപ്പെടുന്ന രഞ്ജിത്ത്, ആലഞ്ചേരി വിമലവിലാസത്തിൽ വിഷ്ണു, അഞ്ചൽ തഴമേൽ നീതു വിലാസത്തിൽ നിതിൻ എന്നിവരെയാണ് അഞ്ചൽ പൊലിസ് അറസ്റ്റ് ചെയ്തത്. പുളിഞ്ചി മുക്ക് സ്വദേശി ബിബിനാണ് മർദനമേറ്റത്. വിപിനെ മർദിക്കുന്ന സിസി ദൃശ്യവും പൊലിസിന് ലഭിച്ചു. അറസ്റ്റിലായവർ നിരന്തരം പ്രശ്നക്കാരാണെന്ന് പൊലിസ് പറഞ്ഞു. ബിബിൻ ചികിൽസയിലാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Tags :