യുവാവിനെ കിണറ്റിൽനിന്ന് പുറത്തെടുക്കുന്നു.
മണ്ണംപേട്ട: കരുവാടിയിൽ സ്വകാര്യവ്യക്തിയുടെ കിണർ വൃത്തിയാക്കുന്നതിനിടെ വീണ് യുവാവിന് പരിക്കേറ്റു. വട്ടണാത്ര സ്വദേശി സിബിക്കാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് 12 നായിരുന്നു അപകടം. കിണർ വൃത്തിയാക്കി കയറുന്നതിനിടെ കാലുവഴുതി കിണറ്റിലേക്ക് വീഴുകയായിരുന്നു.
നാട്ടുകാർ വിവരമറിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പുതുക്കാട് ഫയർഫോഴ്സ് അംഗങ്ങളാണ് സിബിയെ പുറത്തെത്തിച്ചത്. മണ്ണംപേട്ടയിലെ സ്വകാര്യആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയശേഷം ഇയാളെ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
സ്റ്റേഷൻ ഓഫീസർ ജോജി വർഗീസ്, അസിസ്റ്റന്റ്് സ്റ്റേഷൻ ഓഫീസർ സുജീന്ദ്രൻ, സീനിയർ ഫയർ ഓഫീസർ സി. രഞ്ജിത്ത്, ഫയർമാൻമാരായ വിജീഷ്, അനന്തു, ജിതിൻ ജോസഫ്, ഹോംഗാർഡുമാരായ രാജീവ്, രമേഷ് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Tags : Nattuvishesham Districtnews Young man