കൊല്ലപ്പെട്ട രാജു
അഞ്ചാലുംമൂട്: കടവൂരില്‍ മദ്യ പാനത്തിനിടെ യുവാക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു. പാല്‍ക്കുളങ്ങര സ്വദേശി രാജുവാണു (39) മരിച്ചത്.
രാത്രി 9.30നു തൃക്കടവൂര്‍ കുതിരക്കടവിലായിരുന്നു സംഭവം.
രാജുവും കടവൂര്‍ സ്വദേശികളും സഹോദരന്മാരുമായ മഹേഷ്, ശ്യാം എന്നിവരുമായി മദ്യപിക്കുന്നതിനിടയിലുണ്ടായ വാക്കുതര്‍ക്കമാണ് മരണത്തില്‍ കലാശിച്ചത്.
കൈയിലിരുന്ന കത്തി കൊണ്ട് രാജുവിനെ കുത്തുകയായിരുന്നു.
വയറ്റില്‍ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ രാജുവിനെ നാട്ടുകാരും സുഹൃത്തുക്കളും ചേര്‍ന്ന് കടവൂര്‍ മാതാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ട് പ്രതികളെയും പോലീസ് പിടികൂടി. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ഇന്നലെ സംസ്കാരം കഴിഞ്ഞു.
ഭാര്യ: അശ്വതി. തൃക്കടവൂര്‍ ശിവരാജു എന്ന ആനയുടെ പാപ്പാന്റെ സഹായിയാണ് മരിച്ച രാജു.
Tags : Nattuvishesham Districtnews