x
ad
Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​സ്ആ​ര്‍​ടി​സി ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് യുവതി മരിച്ചു

വെബ് ഡെസ്ക്
Published: September 13, 2026 12:23 AM IST | Updated: September 13, 2026 12:23 AM IST

മ​രി​ച്ച ആ​മി​ന ബീ​വി

കോ​ന്നി: പു​ന​ലൂ​ര്‍ - മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന​പാ​ത​യി​ലെ വ​ക​യാ​ര്‍ കൊ​ല്ല​ന്‍​പ​ടി​യി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ യു​വ​തി മ​രി​ച്ചു. കാ​ര്‍ ഓ​ടി​ച്ചി​രു​ന്ന ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ആ​മി​ന​ബീ​വി(31)യാണ് മ​രി​ച്ച​ത്.

പ​ത്ത​നാ​പു​രം കു​ന്നി​ക്കോ​ട്,വ​യ​ന​പ്പു​ര​വീ​ട്ടി​ല്‍, താ​ഹാ ​ഉ​സ്താ​ദി​ന്‍റെ ​ക​ളും കൊ​ല്ലം നെ​ടുന്പ​ന കി​ണ​റു​വി​ള​യി​ല്‍ സ​ക്ക​റി​യ​യു​ടെ ഭാ​ര്യ​യു​മാ​ണ് മരിച്ച ആ​മി​ന​ബീ​വി. ​പ്ര​മാ​ടം ഫാ​മി​ലി ഹെ​ല്‍​ത്ത് സെ​ന്‍ററി​ലെ ജൂ​ണിയ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​റാ​ണ്്.

ഇ​ന്ന​ലെ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ​യാ​ണ് അ​പ​ക​ടം. പു​ന​ലൂ​ര്‍ ഭാ​ഗ​ത്തു​നി​ന്ന് എ​രു​മേ​ലി​യി​ലേ​ക്കു പോ​യ കെ​എ​സ്ആ​ര്‍​ടി​സി ഫാ​സ്റ്റ് പാ​സ​ഞ്ച​ര്‍ ബ​സും ആ​മി​നബീ​വി സ​ഞ്ച​രി​ച്ച കാ​റും ത​മ്മി​ല്‍ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. കൊ​ല്ല​ന്‍​പ​ടി എ​സ്എ​ന്‍​വി എ​ല്‍​പി സ്‌​കൂ​ളി​നു മു​ന്നി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ക​ഴു​ത്തി​ന് സാ​ര​മാ​യി പരിക്കേറ്റ ആമിനയെ ഉടൻതന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മൃ​ത​ദേ​ഹം കോ​ന്നി മെ​ഡി​ക്ക​ല്‍ കോ​ള​ജ് മോ​ര്‍​ച്ച​റി​യി​ല്‍. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ കാ​ര്‍ പൂ​ര്‍​ണ​മാ​യി ത​ക​ര്‍​ന്നു. കോ​ന്നി പൊ​ലി​സും ഫ​യ​ര്‍ ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേൽന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. അ​പ​ക​ട​ത്തെത്തുട​ര്‍​ന്ന് സം​സ്ഥാ​ന​ പാ​ത​യി​ല്‍ ഏ​റെ​നേ​രം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

Tags : Nattuvishesham DistrictNews DeepikaNews dies

Recent News

Corehub Up