x
ad
Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹ​ര്‍​ഡി​ല്‍​സി​ല്‍ അ​നി​യ​ത്തി; ട്രി​പ്പി​ള്‍ ജം​പി​ല്‍ ചേ​ച്ചി

വെബ് ഡെസ്ക്
Published: October 20, 2026 03:38 AM IST | Updated: October 20, 2026 03:38 AM IST

കോ​ത​മം​ഗ​ലം മാ​ര്‍ ബേ​സി​ല്‍ എ​ച്ച്എ​സ്എ​സി​ലെ ഇ​ര​ട്ട​ക​ളാ​യ എ​യ്ഞ്ച​ലീ​ന​യും എ​യ്ഞ്ച​ലി​യ​യും.

കൊ​ച്ചി: ട്രാ​ക്കി​ലും ജം​പ് പി​റ്റി​ലും മി​ക​വി​ന്‍റെ മു​ദ്ര പ​തി​പ്പി​ച്ച് കോ​ത​മം​ഗ​ലം മാ​ര്‍ ബേ​സി​ല്‍ എ​ച്ച്എ​സ്എ​സി​ലെ ഇ​ര​ട്ട​ക​ളാ​യ ഏ​യ്ഞ്ച​ലീ​ന​യും ഏ​യ്ഞ്ച​ലി​യ​യും. ജൂ​നി​യ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ 400 മീ​റ്റ​ര്‍ ഹ​ര്‍​ഡി​ല്‍​സി​ല്‍ അ​നി​യ​ത്തി ഏ​യ്ഞ്ച​ലി​യ സ്വ​ര്‍​ണം നേ​ടി​യ​പ്പോ​ള്‍, ട്രി​പ്പി​ള്‍ ജം​പി​ല്‍ ചേ​ച്ചി ഏ​യ്ഞ്ച​ലീ​ന സ്വ​ര്‍​ണം ചാ​ടി​യെ​ടു​ത്തു. ഇ​രു​വ​രും പ​ങ്കെ​ടു​ത്ത ട്രി​പ്പി​ള്‍ ജം​പി​ല്‍ അ​നി​യ​ത്തി​യെ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ളി​യാ​യി​രു​ന്നു ചേ​ച്ചി​യു​ടെ സു​വ​ര്‍​ണ​നേ​ട്ടം.

10.18 മീ​റ്റ​ര്‍ ദൂ​രം താ​ണ്ടി​യാ​ണ് ഏ​യ്ഞ്ച​ലീ​ന ട്രി​പ്പി​ള്‍ ജം​പി​ല്‍ ഒ​ന്നാ​മ​തെ​ത്തി​യ​ത്. 9.93 മീ​റ്റ​ര്‍ ചാ​ടി​യ ഏ​യ്ഞ്ച​ലി​യ വെ​ള്ളി​യും സ്വ​ന്ത​മാ​ക്കി. രാ​വി​ലെ ന​ട​ന്ന 400 മീ​റ്റ​ര്‍ ഹ​ര്‍​ഡി​ല്‍​സി​ല്‍ ഒ​രു മി​നി​റ്റ് 11.4 സെ​ക്ക​ന്‍​ഡി​ല്‍ ഫി​നി​ഷ് ചെ​യ്താ​ണ് ഏ​യ്ഞ്ച​ലി​യ സ്വ​ര്‍​ണം നേ​ടി​യ​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം ഈ ​ഇ​ന​ത്തി​ല്‍ സ്വ​ര്‍​ണം നേ​ടി​യ ഏ​യ്ഞ്ച​ലീ​ന​യ്ക്ക് ഇ​ത്ത​വ​ണ ഹീ​റ്റ്‌​സി​ല്‍ ഫൗ​ള്‍ പി​ണ​ഞ്ഞ​തോ​ടെ യോ​ഗ്യ​ത നേ​ടാ​നാ​യി​ല്ല. എ​ന്നാ​ല്‍ വൈ​കി​ട്ട് ട്രി​പ്പി​ള്‍ ജം​പി​ല്‍ സ്വ​ര്‍​ണം നേ​ടി​യ​തോ​ടെ രാ​വി​ലെ നേ​രി​ട്ട നി​രാ​ശ സ​ന്തോ​ഷ​മാ​യി മാ​റി.

മാ​ര്‍ ബേ​സി​ലി​ലെ കാ​യി​കാ​ധ്യാ​പി​ക ഷി​ബി​യു​ടെ പ​രി​ശീ​ല​ന​ത്തി​ലാ​ണ് ഇ​രു​വ​രും മി​ക​വി​ലേ​ക്കു കു​തി​ക്കു​ന്ന​ത്. തൃ​ശൂ​ര്‍ ന​ട​ത്ത​റ സ്വ​ദേ​ശി​ക​ളാ​യ ഇ​വ​ര്‍ എ​ട്ടാം ക്ലാ​സി​ലാ​ണ് മാ​ര്‍ ബേ​സി​ലി​ലെ​ത്തി​യ​ത്. നാ​ലു വ​ര്‍​ഷ​മാ​യി കാ​യി​ക​രം​ഗ​ത്ത് സ​ജീ​വ​മാ​ണ്. തൃ​ശൂ​ര്‍ തോ​പ്പ് സ്റ്റേ​ഡി​യ​ത്തി​ലെ പ​രി​ശീ​ല​ക​നാ​യ പ്ര​ദീ​പ് ഗോ​പി​യാ​ണ് ഇ​രു​വ​രി​ലെ​യും കാ​യി​ക​പ്ര​തി​ഭ തി​രി​ച്ച​റി​ഞ്ഞ​ത്.
വി​മു​ക്ത​ഭ​ട​നാ​യ പി​താ​വ് ലി​നേ​ഷും ന​ഴ്‌​സാ​യ മാ​താ​വ് അ​നു​വും മ​ക്ക​ളു​ടെ നേ​ട്ട​ത്തി​ല്‍ അ​ഭി​മാ​ന​ത്തി​ലാ​ണ്. പ​ര​സ്പ​രം വാ​ശി​യോ​ടെ മ​ത്സ​രി​ക്കു​ന്ന​താ​ണ് ത​ങ്ങ​ളു​ടെ വി​ജ​യ​ര​ഹ​സ്യ​മെ​ന്ന് ഏ​യ്ഞ്ച​ലീ​ന​യും ഏ​യ്ഞ്ച​ലി​യ​യും പ​റ​യു​ന്നു.

Tags :

Recent News

Corehub Up