തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/ സ്വാശ്രയ കോളജുകളിലേക്ക് 2026-27 അധ്യയന വർഷത്തെ ബിടെക് ലാറ്ററൽ എൻട്രി (റെഗുലർ ആൻഡ് വർക്കിംഗ് പ്രൊഫഷണൽസ്)ക്കായി പ്രവേശനത്തിന് വെബ് സൈറ്റ് വഴി ഓൺലൈനായി 25 വരെ അപേക്ഷാ ഫീസ് ഒടുക്കാം. ഓൺലൈൻ അപേക്ഷ സമർപ്പണം 26 വരെ.
വർക്കിംഗ് പ്രൊഫെഷനലുകൾക്കു ബിടെക് കോഴ്സിലെ പ്രവേശനത്തിന് ലാറ്ററൽ എൻട്രി പ്രവേശന പരീക്ഷയിൽ യോഗ്യത നേടേണ്ടത് നിർബന്ധമാണ്.
കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷ ജൂൺ 13ന് കേരളത്തിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ നടത്തും. വിശദ വിവരങ്ങൾക്ക്: www.lbscentre.kerala.gov.in, 0471-2324396.
Tags : B.Tech Lateral Entry