"സർവീസ് ഓണ്‍ വീൽസ്’ കേരളത്തിലെ ഇടത്തരം നഗരങ്ങളിലേക്ക്
Monday, November 25, 2019 3:17 PM IST
രാജ്യത്തെ ഏറ്റവും വലിയ ലക്ഷ്വറി കാർ നിർമാതാക്കളായ മെഴ്സിഡീസ് -ബെൻസ് കേരളത്തിൽ കന്പനിക്ക് നേരിട്ടുള്ള ഡീലർഷിപ്പ് സാന്നിധ്യം ഇല്ലാത്ത രണ്ട്, മൂന്ന് നിര നഗരങ്ങളിലേക്കു സർവീസ് ഓണ്‍ വീൽസ്’ പദ്ധതി വ്യാപിപ്പിക്കുന്നു.
കേരളത്തിലെ ഉപഭോക്താക്കൾക്കായി സർവീസ് ഓണ്‍ വീൽസ്’ പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പാക്കി വരികയാണ്. ഇതിന്റെ ഭാഗമായി കൊല്ലം, അടൂർ, കോട്ടയം, ചാലക്കുടി, തൊടുപുഴ, തിരുവനന്തപുരം, പത്തനംതിട്ട എന്നവിടങ്ങളിലെ ഉപഭോക്താക്കൾക്കാണ് സേവനം ലഭ്യമാക്കുന്നത്. ഈ ഭാഗങ്ങളിൽ നിന്നുള്ള നൂറോളം ബെൻസ് ഉടമകൾക്കു സേവനം നൽകി.
കേരളത്തിൽ എല്ലായിടത്തും ഉയർന്ന ഗുണനിലവാരമുള്ള സർവീസ് ലഭ്യമാക്കുവാൻ തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്ന് രാജശ്രീ മോട്ടോഴ്സ് മാനേജിംഗ് ഡയറക്ടർ എസ്. ശിവകുമാർ പറഞ്ഞു. തങ്ങളുടെ ഉപഭോക്താക്കൾ എവിടെയാണെങ്കിലും അവരുടെ വീട്ടുവാതിക്കൽ സേവനം ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു.