ഡസ്റ്റർ ഫേസ്‌ലിഫ്റ്റ്
മും​ബൈ: റെ​നോ ഇ​ന്ത്യ ഓ​ൾ ന്യൂ ​ഡ​സ്റ്റ​ർ വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ച്ചു. സ്റ്റാ​ൻ​ഡാ​ർ​ഡ് വേ​രി​യ​ന്‍റി​ന് 7,99,990 രൂ​പ​യും പെ​ട്രോ​ൾ സി​വി​ടി​ക്ക് 9,99,990 രൂ​പ​യും ഡീ​സ​ൽ വേ​രി​യ​ന്‍റി​ന് 12,49,990 രൂ​പ​യു​മാ​ണ് വി​ല. 25 പു​തി​യ ഫീ​ച്ച​റു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പു​തി​യ ഡ​സ്റ്റ​ർ വി​പ​ണി​യി​ൽ എ​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്.

ട്രൈ ​വിം​ഗ്ഡ് ഫു​ൾ ക്രോം ​ഗ്രി​ൽ, പു​തി​യ ഡു​വ​ൽ ടോ​ൺ ബോ​ഡി ക​ള​ർ, മ​സ്കു​ലാ​ർ സ്കി​ഡ് പ്ലേ​റ്റു​ള്ള മു​ൻ ബം​ബ​ർ, എ​ൽ​ഇ​ഡി ഡി​ആ​ർ​എ​ലു​ക​ൾ ഉ​ൾ​പ്പെ​ട്ട പു​തി​യ സി​ഗ്നേ​ച്ച​ർ പ്രൊ​ജ​ക്ട​ർ ഹെ​ഡ് ലാ​ന്പു​ക​ൾ, 16 ഇ​ഞ്ച് എ​വ​റ​സ്റ്റ് ഡ​യ​മ​ണ്ട് ക​ട്ട് അ​ലോ​യ് വീ​ലു​ക​ൾ, ര​ണ്ട് പു​തി​യ നി​റ​ങ്ങ​ൾ (കാ​സ്പി​യ​ൻ ബ്ലൂ, ​മ​ഹാ​ഗ​ണി ബ്രൗ​ൺ), മി​ഡ്നൈ​റ്റ് ബ്ലാ​ക്ക് ഇ​ന്‍റീ​രി​യ​ർ, 7.9 ഇ​ഞ്ച് ട​ച്ച്സ്ക്രീ​ൻ, എ​ബി​എ​സ്, ഇ​ബി​ഡി, ഡു​വ​ൽ എ​യ​ർ​ബാ​ഗു​ക​ൾ, റി​യ​ർ പാ​ർ​ക്കിം​ഗ് സെ​ൻ​സ​റു​ക​ൾ, സീ​റ്റ് ബെ​ൽ​റ്റ് റി​മൈ​ൻ​ഡ​ർ, സ്പീ​ഡ് അ​ല​ർ​ട്ട്, റി​വേ​ഴ്സ് പാ​ർ​ക്കിം​ഗ് കാ​മ​റ, ഇ​എ​സ്പി, ഹി​ൽ സ്റ്റാ​ർ​ട്ട് അ​സി​സ്റ്റ് തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന ഫീ​ച്ച​റു​ക​ൾ.


1.5 ലി​റ്റ​ർ പെ​ട്രോ​ൾ, 1.5 ലി​റ്റ​ർ ഡി​സി​ഐ ഡീ​സ​ൽ എ​ൻ​ജി​നു​ക​ളി​ൽ ല​ഭ്യ​മാ​ണ്. പെ​ട്രോ​ൾ എ​ൻ​ജി​ൻ 104 പി​എ​സ് പ​വ​റി​ൽ 142 എ​ൻ​എം ടോ​ർ​ക്ക് ഉ​ത്പാ​ദി​പ്പി​ക്കു​ന്നു. ട്രാ​ൻ​സ്മി​ഷ​ൻ അ​ഞ്ച് സ്പീ​ഡ്. അ​തേ​സ​മ​യം, 1.5 ലി​റ്റ​ർ ഡീ​സ​ൽ എ​ൻ​ജി​ൻ 110 പി​എ​സ്, 85 പി​എ​സ് എ​ന്നീ പ​വ​റു​ക​ളി​ൽ ല​ഭ്യ​മാ​ണ്. യ​ഥാ​ക്ര​മം 245 എ​ൻ​എം, 200 എ​ൻ​എം ടോ​ർ​ക്ക് ആ​ണ് ഇ​വ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്.