പിയാജിയോ സ്വന്തമാക്കൂ... ഒരു സ്വർണനാണയം ഉറപ്പ്
Thursday, September 16, 2021 1:43 AM IST
കൊച്ചി: പിയാജിയോ വെഹിക്കിള്‍സിന്റെ വാണിജ്യ വാഹനങ്ങള്‍ വാങ്ങുന്നവരെ കാത്ത് വമ്പന്‍ ഓഫറുകള്‍. വാഹനം സ്വന്തമാക്കുന്ന എല്ലാവര്ക്കും ഉറപ്പായും ഒരു സ്വര്‍ണ നാണയം ലഭിക്കും. കൂടാതെ ഷോറൂമുകളില്‍ നടക്കുന്ന ലക്കി ഡ്രോയില്‍ ബമ്പര്‍ സമ്മാനം നേടാനും അവസരമുണ്ട്. 10 ഗ്രാം സ്വര്‍ണനാണയമോ 25,000 രൂപ വരെ വില വരുന്ന ഗൃഹോപകരണങ്ങളോ ആയിരിക്കും ബമ്പര്‍ സമ്മാനം.
30 കോടി രൂപ വില വരുന്ന സമ്മാനങ്ങളാണു രാജ്യത്തെ 400- ലേറെ വരുന്ന ഡീലര്‍ഷിപ്പുകള്‍ വഴി വിതരണം ചെയ്യുന്നത്. നവംബര്‍ 15 വരെ വാങ്ങുന്ന ആപേയുടെ ഡീസല്‍, പെട്രോള്‍ വാഹനങ്ങള്‍ ഓഫറിന്റെ പരിധിയില്‍ വരുമെന്നു പിയാജിയോ വെഹിക്കിള്‍സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഡിയഗോ ഗ്രാഫി പറഞ്ഞു.