എസ്ബിഐ പുതിയ കാർ വായ്പ പദ്ധതി അവതരിപ്പിച്ചു
എസ്ബിഐ  പുതിയ കാർ വായ്പ പദ്ധതി അവതരിപ്പിച്ചു
കൊച്ചി: എസ്ബിഐ ഏഴു വര്‍ഷം വരെ കാലാവധിയുമായി ഓരോ വ്യക്തിക്കും അനുസൃതമായ കാര്‍ വായ്പാ പദ്ധതികള്‍ അവതരിപ്പിച്ചു.

സീറോ പ്രോസസിംഗ് ചാര്‍ജും രജിസ്‌ട്രേഷനും ഇന്‍ഷ്വറൻസും അടക്കമുള്ള ഓൺ ദി റോഡ് തുകയുടെ 90 ശതമാനം വരെ വായ്പ, കുറഞ്ഞ പലിശ നിരക്ക്, ഇഎംഐ എന്നിങ്ങനെയുള്ള നേട്ടങ്ങളും എസ്ബിഐ കാര്‍ വായ്പകള്‍ക്കുണ്ട്.

7.75 ശതമാനം നിരക്കുകളിലുള്ള കാര്‍ വായ്പകളാണ് എസ്ബിഐ അവതരിപ്പിക്കുന്നത്. യോനോ ആപ് വഴി അപേക്ഷിക്കുവര്‍ക്ക് 25 അടിസ്ഥാന പോയിന്‍റുകളുടെ ഇളവു ലഭിക്കും. മൂന്നു വര്‍ഷം മുതല്‍ ഏഴു വര്‍ഷം വരെയാണ് കാലാവധി.


21 മുതല്‍ 67 വയസു വരെയുളളവര്‍ക്കാണ് വായ്പയ്ക്ക് അര്‍ഹത. ആറു മാസത്തെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്‍റ്, ഐഡന്‍റിറ്റി പ്രൂഫ്, ശമ്പളത്തിന്‍റെ രേഖകൾ, ഐടി റിട്ടേൺ അല്ലെങ്കില്‍ രണ്ടു വര്‍ഷത്തെ ഫോം 16 എന്നിവയാണ് നല്‍കേണ്ട പ്രധാന രേഖകള്‍.

ശമ്പളക്കാരല്ലാത്തവര്‍ക്ക് ഓഡിറ്റു ചെയ്ത ബാലന്‍സ് ഷീറ്റോ ഷോപ് ആൻഡ് എസ്റ്റാബ്ലീഷ്മെന്‍റ് സര്‍ട്ടിഫിക്കറ്റോ പാർട്‌ണർഷിപ്പ് കോപ്പിയോ അടക്കമുള്ള രേഖകളാണു നല്‍കേണ്ടി വരിക.

കാര്‍ഷിക, അനുബന്ധ മേഖലകളിലുള്ളവര്‍ക്കായി പ്രത്യേക പദ്ധതിയും അവതരിപ്പിക്കുന്നുണ്ട്.