ഫോക്‌സ് വാഗണ്‍ "വിര്‍ട്ടസ്' ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു
ഫോക്‌സ് വാഗണ്‍  "വിര്‍ട്ടസ്'  ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു
കൊച്ചി : ഫോക്‌സ് വാഗണ്‍ പ്രീമിയം മിഡ്‌സൈസ് സെഗ് മെന്‍റിലെ സെഡാനായ ഫോക്‌സ് വാഗണ്‍ "വിര്‍ട്ടസ്' ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു.

ടിഎസ്‌ഐ സാങ്കേതികവിദ്യയില്‍ തയാറാക്കിയ വിര്‍ട്ടസ്. ഇന്ത്യ 2.0 പ്രോജക്റ്റിനു കീഴില്‍ 95 ശതമാനം വരെ പ്രാദേശികവല്‍ക്കരണ നിലവാരത്തില്‍ എംക്യുബി എഒ ഐഎന്‍ പ്ലാറ്റ്‌ഫോമില്‍ വികസിപ്പിച്ചെടുത്തതാണ്.

ആക്റ്റീവ് സിലിണ്ടര്‍ ടെക്‌നോളജിയുള്ള 1.5 ലിറ്റര്‍ ടിഎസ്‌ഐ ഇവിഒ എൻജിനും 1.0 ലിറ്റര്‍ ടിഎസ്‌ഐ എൻജിനും ഉള്ളതാണ് വിര്‍ട്ടസ്. 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഒട്ടോമാറ്റിക് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ അല്ലെങ്കില്‍ 7 സ്പീഡ് ഡിഎസ്ജി ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ എന്നിവയുമുണ്ട്.

വൈല്‍ഡ് ചെറി റെഡ്, കാര്‍ബണ്‍ സ്റ്റീല്‍ ഗ്രേ, റിഫ്ളക്‌സ് സില്‍വര്‍, കുര്‍ക്കുമ യെല്ലോ, കാന്‍ഡി വൈറ്റ്, റൈസിംഗ് ബ്‌ളൂ എന്നീ നിറങ്ങളില്‍ ലഭിക്കുന്ന വിർട്ടസ്, 151 സെയില്‍സ് ടച്ച് പോയിന്‍റുകളിലുടെനീളവും ഫോക്‌സ് വാഗണ്‍ ഇന്ത്യ വെബ്‌സൈറ്റിലെ ഓണ്‍ലൈന്‍ ബുക്കിംഗ് പ്ലാറ്റ്‌ഫോം വഴിയും പ്രീ-ബുക്ക് ചെയ്യാം


ആകര്‍ഷകമായ ഇന്‍റീരിയറുകൾ, 20.32 സെന്‍റീമീറ്റർ ഡിജിറ്റല്‍ കോക്ക്പിറ്റ്, 25.65 സെന്‍റീമിറ്റർ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്‍റ് സിസ്റ്റം, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഒട്ടോ എന്നിവയിലൂടെ സജ്ജീകരിച്ച വയര്‍ലെസ് ആപ്പ് കണക്റ്റ്, സ്റ്റാന്‍ഡേര്‍ഡായി ഇമ്മേഴ്‌സീവ് ശബ്ദമുള്ള എട്ടു സ്പീക്കറുകള്‍, വയര്‍ലെസ് മൊബൈല്‍ ചാര്‍ജിംഗ്, മൈ ഫോക്‌സ് വാഗണ്‍ കണക്റ്റ് ആപ്പ് തുടങ്ങിയവയാണ് വിര്‍ട്ടസിന്‍റെ പ്രത്യേകതകള്‍.

ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, മള്‍ട്ടി കൊളിഷന്‍ ബ്രേക്കുകള്‍, ഹില്‍-ഹോള്‍ഡ് കണ്‍ട്രോള്‍, എല്‍ഇഡി ഡിആര്‍എല്‍ ഉള്ള എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ഐഎസ്ഒഎഫ്ഐഎക്സ്, ടയര്‍ പ്രഷര്‍ ഡിഫ്ലേഷന്‍ വാണിംഗ്, റിവേഴ്‌സ് കാമറ തുടങ്ങി നാല്പതിലധികം സുരക്ഷാ സവിശേഷതകളും വിർട്ടസിന്‍റെ പ്രത്യേകതകളാണ്.