ലോകോത്തര കാറുകളുമായി കിയാ മോട്ടോഴ്സ്
Saturday, February 2, 2019 11:48 AM IST
കൊച്ചി: കൊച്ചിയിലെ ഡിസൈൻ ടൂറിൽ ലോകോത്തര കാറുകൾ അവതരിപ്പിച്ചു കിയാ മോട്ടോഴ്സ്. ഓരോ ആറു മാസത്തിലും ഒരു പുതിയ കാർ ഇന്ത്യൻ വിപണിയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ നീങ്ങുന്ന കിയ, 2021 ആകുന്പോഴേക്കും പുതിയ മോഡൽ കാറുകളുടെ എണ്ണം അഞ്ചെണ്ണമാക്കാനാണു പദ്ധതിയിടുന്നത്.
ആദ്യപടിയായി ഈവർഷം അവസാനത്തോടെ കിയ എസ്പി2ഐ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. 2025 ൽ 16 ഇലക്ട്രിക് കാർ മോഡലുകളും വിപണിയിൽ ഇറക്കാൻ കിയ ആലോചിക്കുന്നു. പൂർണമായും ഇന്ത്യയിൽതന്നെ നിർമിക്കുന്ന എസ്പി2ഐക്ക് അത്യാധുനിക സാങ്കേതികവിദ്യയുടെ പിന്തുണ ഉണ്ടാകും.
പുതിയ മോഡലുകൾ വിപണിയിൽ ഇറക്കി അടുത്ത മൂന്നു വർഷത്തിനുള്ളിൽ ഇന്ത്യയിലെ ആദ്യ അഞ്ചു കാർ കന്പനികളിൽ ഒന്നാകുകയാണു കിയയുടെ ലക്ഷ്യം.