ഡയപ്പർ ഉപയോഗിക്കുന്പോൾ അലർജി ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ടത്...
ഡയപ്പർ ഉപയോഗിക്കുന്പോൾ അലർജി ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ടത്...
കു​ഞ്ഞു​ങ്ങ​ൾ സാ​ധാ​ര​ണ ഉ​പ​യോ​ഗി​ക്കു​ന്ന ഒ​ന്നാ​ണ് ഡ​യ​പ്പ​റു​ക​ൾ. ഇ​ന്ന​ത്തെ ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ അ​ത് ഒ​ഴി​ച്ചു​കൂ​ടാ​ൻ വ​യ്യാ​ത്തതും. ഡ​യ​പ്പറു​ക​ൾ ചി​ല​രി​ലെ​ങ്കി​ലും പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​റു​ണ്ട്. മ​ണി​ക്കൂ​റു​ക​ളോ​ളം ഒ​രേ ഡ​യ​പ്പ​ർ​ ത​ന്നെ ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ ഇ​വ​യി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന മ​ല​വും മൂ​ത്ര​വും കു​ഞ്ഞി​ന്‍റെ ച​ർ​മ​ത്തി​ന് ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​ലേ​ശ​മി​ല്ല.

ദീ​ർ​ഘ​നേ​രം മൂ​ത്രം കു​ഞ്ഞി​ന്‍റെ ച​ർ​മ​വു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ലാ​യി​രി​ക്കു​ന്പോ​ൾ അ​ത് ച​ർ​മ​ത്തി​ന്‍റെ സ്വാ​ഭാ​വി​ക​ത​ ന​ശി​പ്പി​ക്കു​ന്നു. കൂ​ടാ​തെ മ​ല​ത്തി​ലെ വി​വി​ധ​ങ്ങ​ളാ​യ ബാ​ക്ടീ​രി​യ​ക​ൾ മൂ​ത്ര​ത്തി​ലെ യൂ​റി​യ​യെ അ​മോ​ണി​യ​യാ​ക്കി മാ​റ്റു​ന്നു. ഇ​ത് ച​ർ​മ​ത്തി​ന് ദോ​ഷ​ക​ര​മാ​ണ്. ചെ​റു​കു​ട​ലി​ൽ​നി​ന്നും പാ​ൻ​ക്രി​യാ​സി​ൽ​നി​ന്നും ഉ​ത്പാ​ദി​പ്പി​ക്കു​ന്ന എ​ൻ​സൈ​മു​ക​ൾ മ​ല​ത്തി​ൽ ക​ല​രു​ന്നു​ണ്ട്. ഇ​തും ച​ർ​മ​ത്തി​ന് ദോ​ഷ​ക​ര​മാ​ണ്.


ഡ​യ​പ്പ​റു​ക​ൾ ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ങ്കി​ൽ​ത്ത​ന്നെ ഇ​ട​യ്ക്കി​ട​യ്ക്ക് മാ​റ്റേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്. കൂ​ടാ​തെ ഒ​ഴി​ച്ചു​കൂ​ടാ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ മാ​ത്രം ഇ​വ ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് അ​ഭി​കാ​മ്യം. ഇ​തു​കൂ​ടാ​തെ കോ​ട്ട​ണ്‍ നി​ർ​മി​ത ഡ​യ​പ്പ​റു​ക​ൾ വി​പ​ണി​യി​ൽ ല​ഭ്യ​മാ​ണ്. ഇ​ത് ഉ​പ​യോ​ഗി​ച്ചു​നോ​ക്കാ​വു​ന്ന​താ​ണ്.

വിവരങ്ങൾ:
ഡോ. ​ജ​യേ​ഷ് പി.
​സ്കി​ൻ സ്പെ​ഷ​ലി​സ്റ്റ്, മേ​ലേ​ചൊവ്വ, ക​ണ്ണൂ​ർ ഫോ​ണ്‍: 04972 727828