റുമാറ്റോയ്ഡ് ആർത്രൈറ്റിസ്
Saturday, April 22, 2023 4:34 PM IST
റുമാറ്റോയ്ഡ് ആർത്രൈറ്റിസിൽ സൈനോവിയൽ പാടയിൽ നീർക്കെട്ടും സന്ധികളിൽ വീക്കവും ഉണ്ടാകുന്നു. ശരീരത്തിലെ സ്വയം രോഗപ്രതിരോധ ശേഷിയിൽ വരുന്ന പ്രശ്നങ്ങൾ മൂലം സന്ധികളിലെ കോശങ്ങൾ സ്വയം നശിക്കാൻ ഇടയാകുന്നു. മുപ്പതിനും അൻപതിനും ഇടയിൽ പ്രായമുള്ള സ്ത്രീകളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്.
സന്ധികളിൽ വീക്കം
കാൽമുട്ടുകൾ, കണങ്കാലുകൾ എന്നിവിടങ്ങളിലും കൈവിരലുകളിലെ സന്ധികളിലുമാണ് ഇത് കൂടുതലാ യി ബാധിക്കുക. സൈനോവിയൽ പാടയിൽ ഉണ്ടാകുന്ന നീർക്കെട്ട് സന്ധികളിൽ വീക്കം ഉണ്ടാക്കുന്നു.
ഇത് ക്രമേണ മറ്റു സന്ധികളെ ഒന്നിന് പിറകെ ഒന്നായി ബാധിക്കുന്നു. ഈ രോഗത്തിൽ ആദ്യം അനുഭവപ്പെടുന്ന ലക്ഷണം അലസതയും ക്ഷീണവുമാണ്.
ക്രമേണ സന്ധികളിൽ തളർച്ചയും പിന്നീടു നല്ല വേദനയും അനുഭവപ്പെടുന്നു. പിന്നെയും കുറച്ചുകൂടി കഴിയുമ്പോൾ ഇതു തന്നെയാണ് പലരുടെയും കൈവിരലുകളെ വികൃതമാക്കുന്നതും.
മാനസിക സംഘർഷം
മാനസിക സംഘർഷം സന്ധിവാത രോഗികളിൽ സങ്കീർണതകൾ ഉണ്ടാകുന്നതിന് കാരണമായി മാറുന്നതാണ്. അതുകൊണ്ട് ചികിത്സയിൽ മനഃശാസ്ത്ര സമീപനം വളരെ ഗൗരവമായി പരിഗണിക്കണം. ശാരീരികാധ്വാനം ഇല്ലാതിരിക്കുന്നതും സസ്യാഹാരം ശീലിക്കുന്നതും രോഗശമനം നേടുന്നതിന് ഒരുപാട് സഹായിക്കും.
പുതിയ ചികിത്സാരീതികൾ
സന്ധിവാത രോഗങ്ങൾക്കുള്ള ചികിത്സയിൽ ഇപ്പോൾ ഏറെ പുതിയ അറിവുകൾ ഉണ്ട്. ഇതനുസരിച്ചുള്ള ചികിത്സ വളരെ ലളിതമാണ്. വളരെ കുറച്ച് മരുന്നുകൾ മാത്രം ഉപയോഗിച്ചാൽ മതിയാകും.
ഇങ്ങനെ ചികിത്സ കൈകാര്യം ചെയ്യുകയാണെങ്കിൽ ശോഗശമനം നേടുന്നതിനൊപ്പം ആരോഗ്യം കറയുകയില്ല. മറ്റ് പുതിയ രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഉണ്ടാവുകയില്ല. ചികിത്സാനന്തര ദൂഷ്യ ഫലങ്ങൾ ഒന്നും ഉണ്ടാവുകയുമില്ല.
വിവരങ്ങൾക്കു കടപ്പാട്:
ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ
ഫോൺ - 9846073393