കാലക്രമേണ അത്തരം ആളുകളുടെ ശരീരത്തിന് അവശ്യം വേണ്ട ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാന്‍ കഴിയാതെ വരും. ഈ അവസ്ഥയാണ് ടൈപ്പ് 2 പ്രമേഹത്തിനു കാരണമാകുന്നത്.
ധാരാളം പഠനങ്ങളില്‍ പ്രമേഹവും അമിതവണ്ണവും തമ്മിലുളള ബന്ധത്തെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. അമിതവണ്ണമോ അമിതഭാരമോ ഉള്ളവരാണ് ടൈപ്പ് 2 പ്രമേഹരോഗികളില്‍ 90 ശതമാനവുമെന്നാണ് സെന്റേഴ്സ് ഫോര്‍ ഡിസീസ് ആൻഡ് പ്രിവന്‍ഷന്‍ (സിഡിസി) വ്യക്തമാക്കിയത്.
ഡോ.അഖിൽ കൃഷ്ണ എംബിബിഎസ്, എംഡി (ഇന്റേണൽ മെഡിസിൻ), ഡിഎൻബി (ഇന്റേണൽ മെഡിസിൻ), ഡിഎം (എൻഡോക്രൈനോളജി), എസ്സിഇ (എൻഡോക്രൈനോളജി ആർസിപി, യുകെ). അസോസിയേറ്റ് കൺസൽട്ടന്റ് ഇൻ എൻഡോക്രൈനോളജി, കിംസ് ഹെൽത്ത്, തിരുവനന്തപുരം.