കാഷ്മീർ തർക്കപ്രദേശമാണ്: ഇന്ത്യയുടെ നീക്കത്തെ എതിർക്കും: പാക്കിസ്ഥാൻ
Monday, August 5, 2019 4:32 PM IST
ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി സംസ്ഥാനത്തെ രണ്ടായി വിഭജിക്കാനുള്ള ഇന്ത്യയുടെ നീക്കിത്തിനെതിരേ വിമർശനവുമായി പാക്കിസ്ഥാൻ. ജമ്മു കാഷ്മീർ തർക്ക പ്രദേശമാണെന്നും ഇവിടെ ഇന്ത്യ നടപ്പിലാക്കുന്ന ഏതു നീക്കത്തെയും എതിർക്കുമെന്നും പാക് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ഇന്ത്യൻ അധിനിവേശ കാഷ്മീർ അന്താരാഷ്ട്ര അംഗീകൃത തർക്ക പ്രദേശമാണ്. ഐക്യരാഷ്ട്രസഭാ രക്ഷാ സമിതിയുടെ പ്രമേയങ്ങളിലെ മാനദണ്ഡം പാലിച്ചാണെങ്കിൽ തർക്ക ഭൂമിയിൽ ഏകപക്ഷീയമായ ഒരു നടപടിക്കും ഇന്ത്യക്ക് കഴിയില്ല. ജനങ്ങൾക്ക് അത് ഒരിക്കലും സ്വീകാര്യമായിരിക്കില്ലെന്നും പാക് വിദേശകാര്യമന്ത്രാലയം അറിയിച്ചു.