കാഷ്മീരിനെ വിഭജിക്കാൻ കേന്ദ്രത്തിന് അനുമതി; ബിൽ രാജ്യസഭ കടന്നു
Monday, August 5, 2019 7:21 PM IST
ജമ്മു കാഷ്മീർ പുനഃസംഘടനാ ബിൽ രാജ്യസഭയിൽ പാസായി. 125 അംഗങ്ങൾ ബില്ലിനെ അനുകൂലിച്ചപ്പോൾ 61 പേർ ബില്ലിനെ എതിർത്തു വോട്ടു ചെയ്തു.
ജമ്മു കാഷ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 ഭേദഗതി ചെയ്താണ് സംസ്ഥാനത്തെ രണ്ടായി വിഭജിക്കാൻ തീരുമാനിച്ചത്. ജമ്മു കാഷ്മീർ, ലഡാക്ക് എന്നിങ്ങനെ രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളായാണ് വിഭജനം. ഇതിൽ ജമ്മു കാഷ്മീരിനു നിയമസഭ ഉണ്ടാവും. ലഡാക്ക് നിയമസഭയില്ലാത്ത കേന്ദ്ര ഭരണ പ്രദേശമായിരിക്കും.