മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
Wednesday, May 5, 2021 10:55 AM IST
ന്യൂഡൽഹി: മാര്‍ത്തോമ്മാ സഭാ മുന്‍ പരമാധ്യക്ഷന്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.
വലിയ മെത്രാപ്പൊലീത്തയുടെ നിര്യാണത്തിൽ ദുഃഖിക്കുന്നു. ശ്രേഷ്ഠമായ ദൈവശാസ്ത്ര പരിജ്ഞാനവും മനുഷ്യന്റെ കഷ്ടപ്പാടുകൾ ദൂരീകരിക്കാനുള്ള നിരവധി ശ്രമങ്ങൾക്കും അദ്ദേഹം എല്ലാക്കാലവും ഓർക്കപ്പെടുമെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.