മാര്‍ ക്രിസോസ്റ്റം ചിരിയുടെ ലോകത്തേക്ക് പുതിയ തലമുറയെ കൈപിടിച്ച മഹാചാര്യന്‍
Wednesday, May 5, 2021 11:58 AM IST
പത്തനംതിട്ട: ഉപമകളിലൂടെയും കഥകളിലൂടെയും തിരുവചന സത്യങ്ങളെ ജനകീയമാക്കി ജനമനസുകളില്‍ ഉറപ്പിച്ചെടുക്കാന്‍ അസാധാരണ കഴിവ് സിദ്ധിച്ച മഹാചാര്യനായിരുന്നു മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത.
വന്നു, കണ്ടു, ചിരിച്ചു, കീഴടക്കി ഇതായിരുന്ന മാര്‍ ക്രിസോസ്റ്റത്തിന്റെ പ്രവര്‍ത്തനശൈലി.
തോമാച്ചനും ശങ്കുവും കുശിനിക്കാരനും കള്ളനും മോഷ്ടാവുമെല്ലാം മാര്‍ ക്രിസോസ്റ്റത്തിന്റെ സംഭവകഥകളിലെ കഥാപാത്രങ്ങളായിരുന്നു.
വലിയൊരു സാമൂഹിക വിപ്ലവത്തിനു ദേവാലയങ്ങളില്‍ തുടക്കമിട്ടു. മാര്‍ത്തോമ്മാക്കാരെ മാത്രമല്ല, സമൂഹത്തെ അദ്ദേഹം ചിരിക്കാന്‍ പഠിപ്പിച്ചു.
ചിരിച്ചു ചിരിച്ച് തലയ്ക്കു ഭാരം ഇറക്കിവച്ച പലരുടെയും ജീവിതത്തില്‍ ഈ സ്വര്ണനാവുകാരനെ അനുസ്മരിക്കാത്ത ഒരു ദിനം പോലുമുണ്ടാകില്ല. തിരുമേനിയുടെ നാവ് പലര്‍ക്കും അത്ഭുതമായിരുന്നു. വിശാലസമൂഹത്തിന്റെ ഭാഗമായി ലയിച്ചു ചേരുന്ന കാഴ്ച.