ചരിത്രത്തോടൊപ്പം നടന്ന് മാര്‍ ക്രിസോസ്റ്റം
Wednesday, May 5, 2021 12:27 PM IST
പത്തനംതിട്ട: രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ പങ്കെടുത്ത് ജീവിച്ചിരിക്കുന്ന വലിയ ഇടയനെയാണ് ക്രൈസ്തവസമൂഹത്തിന് നഷ്ടമാകുന്നത്. ക്രൈസ്തവ സഭകളില്‍ പ്രായം കൊണ്ട് സീനിയറാണ് മാര്‍ ക്രിസോസ്റ്റം. മെത്രാന് സ്ഥാനത്തും അദ്ദേഹം റെക്കോര്‍ഡിനുടമയാണ്. 68 വര്‍ഷം ഈ സ്ഥാനത്തിരുന്ന അദ്ദേഹത്തെ വെല്ലാന്‍ മറ്റാരും ഇന്നില്ല.
126 വര്‍ഷത്തെ ചരിത്രമുള്ള മാരാമണ്‍ കണ്‍വന്‍ഷനില്‍ 95 വര്‍ഷം അദ്ദേഹം പങ്കെടുത്തു. 65 വര്‍ഷം മാരാമണ്‍ കണ്വന്ഷന് യോഗങ്ങളില്‍ പ്രസംഗിച്ചു. എട്ടുവര്‍ഷം തുടര്‍ച്ചയായി കണ്വന്ഷന് യോഗങ്ങള്‍ ഉദ്ഘാടനം ചെയ്തു.
1924ലെ വെള്ളപ്പൊക്കത്തിനു സാക്ഷിയായിരുന്ന അദ്ദേഹം 2018ല്‍ മഹാപ്രളയം ഉണ്ടായപ്പോള്‍ മാരാമണ്‍ അരമനയില്‍ നിന്ന് മാറിത്താമസിക്കേണ്ടിവന്നു.