നഷ്ടമായത് മാർഗദർശിയെ: ഡോ. ഫ്രാൻസിസ് ക്ലീറ്റസ്
Sunday, March 19, 2023 11:23 AM IST
ദീപികയ്ക്ക് എല്ലാകാലത്തും കരുത്തും കരുതലും പകർന്നു നൽകിയ മാർഗദർശിയായിരുന്നു ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിൽ എന്നു രാഷ്ട്രദീപിക ചെയർമാൻ ഡോ. ഫ്രാൻസിസ് ക്ലീറ്റസ്.
പ്രതിസന്ധിഘട്ടങ്ങളിൽ അദ്ദേഹത്തിന്റെ കരുതലും സംരക്ഷണവും ദീപിക അനുഭവിച്ചറിഞ്ഞിട്ടുണ്ട്. അഗാധമായ പാണ്ഡിത്യവും നിലപാടുകളിലെ കാർക്കശ്യവും അദ്ദേഹത്തിന്റെ പ്രത്യേകതകളായിരുന്നു.
സഭയും വിശ്വാസവും എന്നൊക്കെ വെല്ലുവിളികൾ നേരിട്ടോ, അന്നൊക്കെ വിശ്വാസസംരക്ഷണത്തിന് അദ്ദേഹം അചഞ്ചലനായി നിലകൊണ്ടു. വിദ്യാഭ്യാസരംഗത്ത് അദ്ദേഹം നൽകിയ സംഭാവനകൾ കേരളം ഓർമിക്കുമെന്നും ഡോ. ഫ്രാൻസീസ് ക്ലീറ്റസ് പറഞ്ഞു.