നിലപാടുകളില്‍ നിഷ്കര്‍ഷ പുലർത്തിയ ആത്മീയാചാര്യന്: ജി. സുകുമാരന്‍നായര്‍
Sunday, March 19, 2023 11:37 AM IST
നിഷ്കളങ്കനും നീതിമാനും ധീരനും വ്യക്തമായ നിലപാടുകളുള്ള ആത്മീയാചാര്യനായിരുന്നു കാലംചെയ്ത ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍.
എല്ലാ മതങ്ങളോടും സമുദായങ്ങളോടും സാഹോദര്യത്തോടെയുള്ള സമീപനമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. നിര്‍ധനരോടും നിരാലംബരോടും കരുണാര്‍ദ്രമായ നിലപാടുകള്‍ സ്വീകരിച്ച അദ്ദേഹം ജാതിമതവ്യത്യാസമില്ലാതെ ജനങ്ങളുടെ സ്നേഹം പിടിച്ചുപറ്റി. ചങ്ങനാശേരിയുടെ മതസൗഹാര്‍ദത്തിന് മാര്‍ പവ്വത്തില്‍ നല്കിയ സംഭാവനകള്‍ മഹത്തരമാണ്.
ചങ്ങനാശേരി അതിരൂപതയുടെ ആര്‍ച്ച്ബിഷപ്പായി ചുമതല ഏറ്റെടുത്ത കാലം മുതല്‍ സഹോദരസംഘടന എന്ന നിലയില്‍ നായര്‍ സര്‍വീസ് സൊസൈറ്റിയുമായി അദ്ദേഹം ഊഷ്മളബന്ധം പുലര്‍ത്തിയിരുന്നു. ആ പുണ്യാത്മാവിന്റെ വിയോഗത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ദുഃഖത്തില്‍ പങ്കുചേരുകയും ചെയ്യുന്നതായും എന്‍എസ്എസ് ജനറല്‍സെക്രട്ടറി ജി.സുകുമാരന്‍നായര്‍ പറഞ്ഞു.