ആ ഹൃദയത്തിൽ അഗ്നി, കാലിൽ ചിറക്: ഡോ. ചക്കാലയ്ക്കൽ
Thursday, March 23, 2023 10:26 AM IST
വിശ്വാസത്തിനു വേണ്ടി ജ്വലിച്ചു ദൈവത്തിനും ദൈവജനത്തിനും വേണ്ടി അത്യധ്വാനം ചെയ്ത മാർ ജോസഫ് പവ്വത്തിലിന്റെ ഹൃദയത്തിൽ അഗ്നിയും കാലുകളിൽ ചിറകുകളുമുണ്ടായിരുന്നുവെന്നു ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ.
ന്യൂനപക്ഷത്തിനു വേണ്ടി അദ്ദേഹം നടത്തിയ പോരാട്ടം സമാനതകളില്ലാത്തതാണ്. ന്യൂനപക്ഷാവകാശങ്ങൾ ഹനിക്കപ്പെടുന്നിടത്തെല്ലാം ധീരമായ ഇടപെടൽ നടത്തി. മതേതരത്വം വെറും സങ്കല്പമല്ല, ജീവിത യാഥാർത്ഥ്യമാണെന്ന ബോധ്യം അദ്ദേഹം അരക്കിട്ടുറപ്പിച്ചു.
ഭരണഘടന ഉറപ്പു നൽകുന്ന സ്വാതന്ത്ര്യം പരിരക്ഷിക്കാൻ അഹോരാത്രം അധ്വാനിച്ചു. ഈ സ്വാതന്ത്ര്യം എല്ലാവർക്കും ഒരുപോലെ ലഭ്യമാകണമെന്നും അദ്ദേഹം സധൈര്യം ആവശ്യപ്പെട്ടു - ഡോ.ചക്കാലയ്ക്കൽ പറഞ്ഞു.